ശ്രീ വെങ്കട ഗിരീശംമുത്തുസ്വാമി ദീക്ഷിതർ രചിച്ച, ആദിതാളത്തിൽ, സുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് ശ്രീ വെങ്കട ഗിരീശം.[1] സാഹിത്യംപല്ലവിശ്രീ വെങ്കടഗിരീശമാലോകയേ അനുപല്ലവിദേവേശപൂജിത ഭഗവന്തം ചരണംഅലമേലു മങ്കാസമേതം ജലധരസന്നിഭസുന്ദരഗാത്രം അർത്ഥംപക്ഷിരാജനായ ഗരുഡന്റെ മുകളിൽ വിരാജിക്കുന്ന വെങ്കടഗിരി നാഥനെ കാണൂ. കോടിസൂര്യപ്രഭയോടെ വിളങ്ങുന്നവനെ, ദേവരാജാവായ ഇന്ദ്രനാൽ ആരാധിക്കപ്പെടുന്നവനെ, മുക്തിദായകനായ ഗോവിന്ദനെ, പുണ്യാത്മാക്കളാൽ നമസ്കരിക്കപ്പെടുന്നവനെ, ഗുരുഗുഹനു് ആനന്ദമേകുന്ന മുകുന്ദനെ, അലമേലുമങ്കയോടൊപ്പം ഇരിക്കുന്നവനെ, അനന്തപദ്മനാഭനെ, അളന്നെടുക്കാൻ കഴിയാത്തവണ്ണം മഹത്തായവനെ, ബ്രഹ്മാവ് മുതലായ ദേവന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്നവനെ, കലിയുഗത്തിൽ നേരിട്ടു കണ്ടറിയാവുന്നവനെ, കാർമേഘത്തിന്റെ നിറത്തിൽ സുന്ദരമായ ശരീരമുള്ളവനെ, ജലരുഹമിത്രമായ സൂര്യനേയും അബ്ജശത്രുവായ ചന്ദ്രനേയും പോലെ കണ്ണുകളുള്ളവനെ, കാലുഷ്യങ്ങളെ അകറ്റാൻ ഗോകർണ്ണക്ഷേത്രത്തിൽ (ദക്ഷിണഭാരതത്തിൽ) സ്ഥിതിചെയ്യുന്ന കരുണാരസത്തിന്റെ പാത്രമായവനെ, (കാണൂ).[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia