ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്കേരള സർക്കാർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനുവേണ്ടി ആരംഭിച്ച ഗവേഷണ സ്ഥാപനമാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്.[1] ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ ഈ സ്ഥാപനം നടത്താനുള്ള തീരുമാനം എടുക്കുകയും, പിന്നീട് 2012 ജനുവരി 13 ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാപനത്തിന്റെ രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി 2013 ഫെബ്രുവരി 7 ന് ഉദ്ഘാടനം ചെയ്തു.[2] കോട്ടയം പാമ്പാടിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലാണ് ഇത് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡോക്ടർ ഇ.സി.ജി. സുദർശൻ ഇതിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ആയിരുന്നു.[3] തുടക്കം മുതൽ, ഇൻസ്റ്റിറ്റ്യൂട്ട് വിവിധ അക്കാദമിക് പ്രോഗ്രാമുകൾ, ക്ലാസുകൾ, വർക്ക് ഷോപ്പുകൾ എന്നിവ പതിവായി സംഘടിപ്പിക്കുന്നു. ചരിത്രംഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണം, 2012 ജനുവരി 13 ന് മഹാനായ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ ഗണിതശാസ്ത്രാഘോഷ വേളയിൽ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.[4] ദേശീയ ഉന്നത ഗണിതശാസ്ത്ര സമിതിയുടെയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും നിർദേശങ്ങൾക്കനുസൃതമായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെ.എസ്.സി.എസ്.ടി.ഇ) സംഘടിപ്പിച്ച മാത്തമാറ്റിക്കൽ ഇയർ പ്രവർത്തനങ്ങൾ ആരംഭിച്ച വേളയിലായിരുന്നു ഇത്.[4] കെഎസ്‌സിടിഇയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി. കേരള നിയമസഭയിലെ ഗവർണറുടെ നയപ്രസംഗത്തിൽ, ഈ സ്ഥാപനത്തെ കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[4] 2013 ഫെബ്രുവരി 7 ന്, തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.[4] ലക്ഷ്യംശാസ്ത്ര വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനും പരിശീലനം നൽകുവാനും വേണ്ടിയുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സംരഭക സ്ഥാപനമാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്.[5] ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ശാസ്ത്ര വിഷയങ്ങളിലെ ഗവേഷകർ, കോളേജ് അധ്യാപകർ എന്നിവർക്ക് ശാസ്ത്രത്തിലെ പുത്തൻ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകാൻ സ്ഥാപനം ലക്ഷ്യമിടുന്നു.[5] സ്ഥാപനം ഇത്തരം വിഷയങ്ങളിൽ സമ്മർ/വിന്റർ ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.[5] അവലംബം
|
Portal di Ensiklopedia Dunia