ശ്ലീഹന്മാരുടെ വിശ്വാസപ്രമാണംക്രിസ്തുമതത്തിലെ വിശ്വാസപ്രഖ്യാപനത്തിന്റെ ഒരു ആദ്യകാല രൂപമാണ് ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം അഥവാ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം. പാശ്ചാത്യ ലത്തീൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, അംഗ്ലിക്കൻ കൂട്ടായ്മ, പാശ്ചാത്യ ഓർത്തഡോക്സ് സഭ, പ്രിസ്‌ബിറ്റേറിയന്മാർ, മെത്തഡിസ്റ്റുകൾ, കോൺഗ്രഗേഷനൽ സഭകൾ എന്നിവയുൾപ്പെടെ പല ക്രിസ്തുമതവിഭാഗങ്ങളുടേയും അനുഷ്ഠാനങ്ങളിലും വേദപ്രബോധനത്തിലും ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ പെന്തക്കൊസ്താ അനുഭവത്തെ തുടർന്ന്, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ പന്ത്രണ്ട് അപ്പസ്തോലന്മാർ ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.[1] പാഠംപരമ്പരാഗതമായി ഇതിന്റെ ഉള്ളടക്കത്തെ താഴെക്കാണും വിധം പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.
ചരിത്രംഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ (ശ്ലീഹന്മാരുടെ) കൃതിയാണെന്ന ഐതിഹ്യം ആധുനിക ദൈവശാസ്ത്ര പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ കരുതുന്നു. എ.ഡി. 3-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ, സാരാംശത്തിൽ ഇതിനോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)[2] ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് റോമൻ ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി. സവിശേഷതകൾപൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഫലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൽ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്. അവലംബം
|
Portal di Ensiklopedia Dunia