ശ്വസനവർണ്ണകങ്ങൾവിവിധജന്തുക്കളിൽ ശ്വസനത്തിന് സഹായിക്കുന്ന വർണ്ണവസ്തുക്കൾ (പിഗ്മെന്റുകൾ) ആണ് ശ്വസനവർണ്ണകങ്ങൾ. മനുഷ്യരിൽ രക്തത്തിന്റെ ഓക്സിജൻ സംവഹനശേഷി കൂട്ടുന്നതിന് ഇവ സഹായിക്കുന്നു. എല്ലാ കശേരുകികളും ഹീമോഗ്ലോബിനാണ് ശ്വസനവർണ്ണകമായി ഉപയോഗിക്കുന്നത്. മിക്ക അകശേരുകികളിലും കാണപ്പെടുന്ന ശ്വസനവർണ്ണകങ്ങളാണ് ഹീമോഗ്ലോബിൻ, ഹീമോസയാനിൻ, ഹീമെറിത്രിൻ, ക്ലോറോക്രുവോറിൻ എന്നിവ.[1] ഹീമോഗ്ലോബിൻഓക്സീകരിക്കപ്പെട്ട ഹീമോഗ്ലോബിന് കടുംചുവപ്പുനിറമാണ്. കശേരുകികളിൽ ചുവന്ന രക്താണുക്കളിലും അകശേരുകികളിൽ രക്തപ്ലാസ്മയിലും ഇവ കാണപ്പെടുന്നു. ഇവയിലെ ലോഹമൂലകം ഇരുമ്പാണ്. ഹീമെറിത്രിൻനിറമില്ലാത്ത വർണ്ണകമാണിത്. ഓക്സീകരിക്കപ്പെട്ട അവസ്ഥയിൽ ചുവപ്പോ ബ്രൗൺ നിറമോ ഉണ്ടാകും. മണ്ണിരകളുൾപ്പെടുന്ന അനലിഡ വിഭാഗത്തിലാണ് ഇവ കാണപ്പെടുന്നത്. ഇവയിലെ ലോഹമൂലകം ഇരുമ്പാണ്. ഹീമോസയാനിൻറമില്ല. ഓക്സീകരിക്കപ്പെട്ട അവസ്ഥയിൽ നീലനിറമാകുന്നു. ഇവയിലെ ലോഹമൂലകം കോപ്പറാണ്. ഷഡ്പദങ്ങൾ ഒഴികെയുള്ള ഫൈലം ആർത്രോപ്പോഡ വിഭാഗത്തിൽ കാണപ്പെടുന്നു. ക്ലോറോക്രുവോറിൻപച്ചനിറമുള്ള, ഇരുമ്പടങ്ങിയ വർണ്ണകം. ഓക്സീകരിക്കപ്പെട്ട ക്ലോറോക്രുവോറിന് കടുംചുവപ്പുനിറമാണ്. അനലിഡ വിഭാഗത്തിലെ ജീവജാലങ്ങളിൽ കാണപ്പെടുന്നു. വനേഡിയംപ്രോട്ടോകോർഡേറ്റ് എന്ന ആദിമകശേരുകികളിൽ വനേഡിയം മൂലകസാന്നിദ്ധ്യത്തിൽ സീലോമിക് ദ്രവത്തിൽ കാണപ്പെടുന്നു. എക്കൈനോക്രോംചുവപ്പുനിറം, ഇരുമ്പടങ്ങിയ വർണ്ണകം. എക്കൈനോഡെർമെറ്റ എന്ന നക്ഷത്രമത്സ്യവിഭാഗത്തിൽ കാണപ്പെടുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia