ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി (ജനനം1993/94) എമിറിറ്റി രാഷ്ട്രതന്ത്രജഞയാണ്. യു.എ.ഇ. യുവജന കാര്യസഹമന്ത്രിയായ അൽ മസ്‌റൂയി 23 വയസിനു താഴെ പ്രായമുള്ള ലോകത്തെ മാറ്റിയ ഏഴു വനിതാ പ്രവർത്തകരുടെ പട്ടികയിൽപ്പെടുന്ന വനിതയാണ്. 2018-ലെ രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ടാണു സിഎൻബിസി ന്യൂസ് ചാനൽ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മാ അൽ മസ്‌റൂയി. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിൽ നിന്നും ബാച്ചിലേഴ്‌സ് ഡിഗ്രിയും, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പബ്ലിക്ക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎഇയിലെ ആദ്യ റോഡെസ് സ്‌കോളറായിരുന്നു.[1]
ജീവിതരേഖ
അൽ മസ്‌റൂയി ജനിച്ചതും വളർന്നതും അബുദാബിയിലാണ്.[2]ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബാച്ചിലേഴ്‌സ് ഡിഗ്രിയും 2015-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പബ്ലിക്ക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. യുഎഇയിലെ ആദ്യ റോഡെസ് സ്‌കോളറായിരുന്നു. [3][4][5]
ഔദ്യോഗികജീവിതം
അൽ മസ്‌റൂയി അബുദാബി സോവറിൻ വെൽത്ത് ഫണ്ടിലെ പ്രൈവറ്റ് ഇക്വിറ്റിയിൽ പ്രവർത്തിച്ചിരുന്നു. കൂടാതെ യുണൈറ്റഡ് നേഷനിലെ യുഎഇ മിഷനിൽ പബ്ലിക് പോളിസി അനലിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. [6]വാഷിങ്ടൺ, ഡി.സി.യിലുള്ള യുഎഇ എംബസിയുടെ ഇന്റേൺ ആയും പ്രവർത്തിച്ചിരുന്നു. [7]
2016 ഫെബ്രുവരിയിൽ യുഎഇ യുവജന കാര്യസഹമന്ത്രിയായ അൽ മസ്‌റൂയിക്ക് 22വയസ്സുള്ളപ്പോൾ യുഎഇ യുവജന കാര്യസഹമന്ത്രിയായി പ്രധാനമന്ത്രിയായ മുഹമ്മദ് ബിൻ റഷീദ് അൽ മാക്ടൂം നിയമിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മാ അൽ മസ്‌ററൂയി.[6][8]അൽ മാക്ടൂം അവരെ നിയമിച്ചതിനുശേഷം ട്വിറ്ററിലൂടെ യുഎഇ സർവ്വകലാശാലയിൽ ഇത്രയും പ്രായം കുറഞ്ഞ ഒരു വനിതയെ നിയമിച്ചതിനെക്കുറിച്ചും പങ്കിനെകുറിച്ചും അന്വേഷിച്ചിരുന്നു. [9]29 അംഗങ്ങളുള്ള കാബിനറ്റിലെ 8 വനിതകളിലൊരാളാണ് അൽ മസ്‌റൂയി. [10][11]
അൽ മസ്‌റൂയി നാഷണൽ യൂത്ത് കൗൺസിൽ സ്ഥാപിച്ചു. [12][13]ഗവൺമെന്റും യൂത്തും തമ്മിലുള്ള ബന്ധം പ്രതിനിധീകരിച്ച് നിരവധി ചുറ്റുപാടുകളിലുള്ള യുവ പ്രൊഫണലുകളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവന്നു.[14][15][16] അൽ മസ്‌റൂയി യൂത്ത് സർക്കിൾസ് സ്ഥാപിക്കുകയും യുവജനങ്ങളെ കൺസൾട്ടേറ്റീവ് മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.[6][15][17]
2016 ആഗസ്റ്റിൽ നാഷണൽ പ്രോഗ്രാം ഫോർ ദ വാല്യൂസ് ഓഫ് എമിറിറ്റി യൂത്തിൽ പങ്കെടുക്കണമെന്ന് യുഎഇ യിലെ യുവജനങ്ങളോട് ട്വിറ്ററിൽ അൽ മസ്‌റൂയി ആവശ്യപ്പെടുകയുണ്ടായി. [18]2016സെപ്തംബറിൽ അവർ വാഷിങ്ടൺ, ഡി.സി.യിലെ മധ്യകിഴക്കുഭാഗത്തുള്ള റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യുവജനങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇതിനെ രൂപപ്പെടുത്തിയെടുത്തത് അതലാന്റിക് കൗൺസിൽ ആണ്. [19]
↑ "NYUAD Congratulates UAE Youth Minister Shamma Al Mazrui". NYU Abu Dhabi.
↑ Ben Chaibah, Iman (10 February 2016). "What I Know For Sure About Shamma Al Mazrui, Our Minister of State for Youth Affairs and President of the Youth Council". Sail Magazine. Retrieved 6 December 2016.
↑ "Meet the 22-yr old UAE Minister of Youth, Shamma Al Mazrui". Africa Independent Television. February 2016. Retrieved 6 December 2016.
↑ Hatoum, Lelia (27 April 2016). "UAE: Meet the World's Youngest Minister". Newsweek. Retrieved 6 December 2016.