ഷഹ്നമെഹ് ഓഫ് ഷാഹ് തഹ്മസ്പ് (Persian: شاهنامه شاهطهماسب) അല്ലെങ്കിൽ ഹൗട്ടൺ ഷഹ്നമെഹ്ഇറാന്റെ ദേശീയ ഇതിഹാസവും ഉന്നത നിവാരമുള്ള പേർഷ്യൻ ലഘുചിത്രത്തിൻറെയും ഷഹ്നമെഹിന്റെ കൈയെഴുത്തുപ്രതികളിൽ ഏറ്റവും പ്രസിദ്ധമായ ചിത്രീകരണങ്ങളിലും ഒന്നാണ് ഇത്. ഇത് മിക്കവാറും ഇതുവരെ നിർമ്മിച്ച മൂലഗ്രന്ഥത്തിൻറെ പൂർണ്ണമായി ചിത്രീകരിക്കപ്പെട്ട കൈയെഴുത്തുപ്രതിയാണ്. സൃഷ്ടിക്കപ്പെട്ടതനുസരിച്ച്, 759 പേജുകൾ, 258 എണ്ണം ലഘുചിത്രങ്ങളാണ്. പേജ് വലിപ്പം 48 x 32 സെന്റീമീറ്ററും, ഏറ്റവും മികച്ച ഗുണനിലവാരമുള്ള നസ്താലിക് ലിപിയിൽ എഴുതിയിരിക്കുന്ന വാചകവും ആണ്.1970-കളിൽ ഇത് നശിക്കുകയും പേജുകൾ ഇപ്പോൾ ലോകമെമ്പാടുമുള്ള ശേഖരങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[1]
ചരിത്രം
Bizhan Versus Ruyyin,Barta versus KuhramLahhak and Farshidvard
പേർഷ്യയിലെസഫവിദ് രാജവംശത്തിലെ പ്രമുഖനായ കലാകാരൻ ഷാ ഇസ്മായിൽ Iടാബ്രീസിൽ ഈ കൈയെഴുത്തുപ്രതികൾ സൃഷ്ടിച്ചു. ഓട്ടൊമൻ സാമ്രാജ്യത്തിലെ മഹാനായ, സുൽത്താൻ സുലൈമാൻ ആ കാലഘട്ടത്തെ ഹെറാത്തിലെ ഗവർണറായിരുന്ന അദ്ദേഹത്തിൻറെ മകൻ തഹ്മസ്പ്ന്റെ തിരിച്ചു വരവ് ആഘോഷിക്കാൻ ഒരു സമ്മാനം എന്ന നിലയിൽ ഉദ്ദേശിച്ചു സൃഷ്ടിച്ചതാകാമെന്നും കരുതുന്നു.[2]1524-ൽ ഇസ്മായേൽ ഒന്നാമന്റെ മരണത്തിനു തൊട്ടുമുൻപ്, 1520-ൽ ചിത്രരചന ആരംഭിച്ചിരുന്നു. 1530 കളുടെ മധ്യത്തോടെ തഹ്മസ്പ്ന്റെ ഭരണകാലത്ത് ഇത് പൂർത്തിയായി.[3]1568-ൽ ഒരു പ്രതിനിധി സംഘം ഒടുവിൽ ഓട്ടൊമൻ സുൽത്താനായിരുന്ന സെലിം രണ്ടാമന് സമ്മാനിച്ചു. ഇസ്താംബുളിലെ ടോപ്കാപി പാലസ് ലൈബ്രറിയിൽ വളരെക്കാലം സൂക്ഷിച്ചിരുന്നുവെങ്കിലും 1903 ൽ Edmond എഡ്മണ്ട് ജെയിംസ് ഡെ റോത്ത്ഷീൽഡിന്റെ സമാഹാരത്തിൽ എത്തിച്ചേർന്നു.[4]
ഈ കൈയെഴുത്തിൽ 258 ലഘുചിത്രങ്ങൾ ഉണ്ടായിരുന്നു, പക്ഷേ 1959-ൽ ആർതർ ഹൗട്ടൺ രണ്ടാമൻ അതിനെ വേർതിരിച്ചു ഏറ്റെടുത്തു ഓരോന്നും വ്യക്തിഗതമായി വിറ്റു. 1972 ൽ ഹൗട്ടൺ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലേയ്ക്ക് സംഭാവന ചെയ്തു. ഇറാന്റെ നാഷണൽ മ്യൂസിയവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ ലഘുചിത്രങ്ങൾക്ക് ഒരു കൈമാറ്റ കരാറുണ്ടാക്കി. ചിതറിക്കിടക്കുന്ന ചെറുചിത്രങ്ങളുടെ നിരവധി ശേഖരങ്ങളിൽ ഖലീൽ ശേഖരം ഉൾപ്പെടുന്നു.[5]2011 ഏപ്രിൽ 6 ന്, കൈയെഴുത്തുപ്രതിയുടെ പ്രമുഖ പണ്ഡിതന്റെ ശേഖരത്തിൽ നിന്നും ഈ കൈയെഴുത്തുപ്രതിയുടെ ഒരു പേജ് , സ്റ്റുവർട്ട് കാരി വെൽഷ്, 7.4 ദശലക്ഷം പൗണ്ടിന് (12 ദശലക്ഷം ഡോളർ) വിറ്റിരുന്നു.[6]
ലഘുചിത്രങ്ങൾ
Davazdah Rokh Battle.Iran&Turan
രാജകീയ ശില്പശാലയിലെ പ്രമുഖരായ എല്ലാ കലാകാരന്മാർക്കും സഹായം ആവശ്യമായിരുന്നു. മിർ സയൈദ് അലി, സുൽത്താൻ മുഹമ്മദ്, അഖ മിറക്, മിർ മസ്വവിർ, ഡസ്റ്റ് മുഹമ്മദ്, അബ്ദ് അൽ-സാമദ് എന്നിവർ ഇതിൽ ഉൾപ്പെട്ടിരുന്നു.[7]ചുരുക്കരൂപത്തിന്റെ ശൈലി വളരെ വ്യത്യാസപ്പെട്ടിരുന്നെങ്കിലും ഗുണനിലവാരം വളരെ ഉയർന്നതായിരുന്നു. പണ്ഡിതരുടെ ശൈലിയിൽ നിന്ന് ഒരുപാട് കലാകാരൻമാർ തിരിച്ചറിയപ്പെട്ടിരുന്നു, പക്ഷേ പേർ അറിയപ്പെട്ടിരുന്നില്ല.[8]
ഹെറാത്തിലെ സ്കൂളുകളുടെ ശൈലികളുടെ കൂടിച്ചേരൽ ഈ കൈയെഴുത്തുപ്രതിയാണ്. തിമൂറി രാജകീയ ശിൽപശാലകൾ ക്ലാസിക്കിൽ പ്രതിരോധവും ശോഭയുമുള്ള ഒരു ശൈലി വികസിപ്പിച്ചെടുത്തു. ടാബ്രീസിൻറെ ചിത്രകാരന്മാരിൽ, അവരുടെ ശൈലി കൂടുതൽ പ്രകടവും ഭാവനയുമായിരുന്നു. ടർക് മെൻ ഭരണാധികാരികളുടെ മുൻ തലസ്ഥാനമായിരുന്നു ടാബ്രീസ്. ഇസ്മായിൽ ഒന്നാമൻ എത്തുന്നതിനുമുമ്പ് കൂടുതൽക്കാലം പേർഷ്യ ഭരിച്ചിരുന്ന കാര കോയ്ൻലു, അഗ് കയോൻലു, എന്നിവരെ തോല്പിച്ചുകൊണ്ട് 1501-ൽ സഫവിദ് രാജവംശം ആരംഭിച്ചു.[9]
Blair, Sheila, and Bloom, Jonathan M., The Art and Architecture of Islam, 1250-1800, 1995, Yale University Press Pelican History of Art, ISBN0300064659
Canby, Sheila R., Persian Painting, 1993, British Museum Press, ISBN9780714114590
Piotrovsky M.B. and Rogers, J.M. (eds), Heaven on Earth: Art from Islamic Lands, 2004, Prestel, ISBN3791330551
Titley, Norah M., Persian Miniature Painting, and its Influence on the Art of Turkey and India, 1983, University of Texas Press, ISBN0292764847
Walther, Ingo F. and Wolf, Norbert, Masterpieces of Illumination (Codices Illustres); pp 350–3; 2005, Taschen, Köln; ISBN382284750X
Welch, Stuart Cary. Royal Persian Manuscripts, Thames & Hudson, 1976, ISBN0500270740
കൂടുതൽ വായനയ്ക്ക്
Dickson M. B. and Welch S. C., The Houghton Shahnameh, 1981, Fogg Art Museum, Harvard University, Cambridge, Massachusetts, 2 vols.
Rüstem, Ünver, The Afterlife of a Royal Gift: The Ottoman Inserts of the Shāhnāma-i Shāhī. In Muqarnas, vol. 29, 2012, pp 245–337.
Waghmar, Burzine K., An Annotated Micro-history and Bibliography of the Houghton Shahnama. In Sunil Sharma and Burzine Waghmar, eds. Firdawsii Millennium Indicum: Proceedings of the Shahnama Millenary Seminar, K R Cama Oriental Institute, Mumbai, 8–9 January 2011; pp 144–80; Mumbai, K. R. Cama Oriental Institute: 2016, ISBN9789381324103
Welch, Stuart Cary, A King's Book of Kings: The Shah-nameh of Shah Tahmasp, 1972, Metropolitan Museum of Art, ISBN0870990284, 9780870990281