ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റർ
ഷാങ്ഹായിലെ പുദോംങ് ജില്ലയിലുള്ള 101 നിലകളോടുകൂടിയ ഒരു അംബരചുംബിയാണ് ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റെർ (ഇംഗ്ലീഷ്: Shanghai World Financial Center, ചുരുക്കരൂപം:SWFC; ചൈനീസ്: 上海环球金融中心). ഇത് രൂപകല്പന ചെയ്തത് ഹോൻ പിദെർസൺ ഫോക്സും വികസിപ്പിച്ചെടുത്തത് ജാപ്പനീസ് മോറി ബിൽഡിങ് കമ്പനിയുമാണ്. വിവിധോദ്ദേശകെട്ടിടമായ ഇതിൽ ഹോട്ടലുകൾ, കാര്യാലയങ്ങൾ, സമ്മേളനമുറികൾ, നിരീക്ഷണകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നു. Park Hyatt Shanghai ആണ് ടവറിന്റെ ഹോട്ടൽ ഭാഗം. 174 മുറികളും സ്യൂട്ടുകളും ഈ ഹോട്ടലിലുണ്ട്. കെട്ടിടത്തിന്റെ 79 മുതൽ 93 വരെയുള്ള നിലകളിലാണ് ഈ ഹോട്ടൽ. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ഹോട്ടലാണ് ഇത്(സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അടിസ്ഥാനമാക്കിയല്ല.). 2007 സെപ്റ്റംബർ 14ന് 492.0മീ (1,614.2 അടി) ഉയരത്തിൽ പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമായിരുന്നു ഇത്.[4] ഇതിന്റെ സമീപത്തുത്തന്നെ നിർമിച്ച ഷാങ്ഹായ് ടവർ ഉയരത്തിൽ SWFCയെ പിന്തള്ളിക്കൊണ്ട് 2013ൻ പണിപൂർത്തിയാക്കി. ജിൻ മാവോ ടവറും ഇതിന്റെ സമീപത്തു തന്നെയാണുള്ളത്. ചരിത്രംഹോൻ പെഡെർസൻ ഫോക്സ് രൂപകല്പനചെയ്ത ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റെർ മന്ദിരം 1997-ൽ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ 1990-കളിലെ ഏഷ്യൻ സാമ്പത്തിക മാന്ദ്യം നിർമ്മാണത്തെ വൈകിപിച്ചു. പിന്നീട് മോറി ബിൾഡിങ്ങ് കമ്പനി ആദ്യത്തെ രൂപകല്പനയിൽ ചില പരിവർത്തനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളായിരുന്നു നിർമ്മാണത്തിന് സാമ്പത്തിക സഹായം ചെയ്തത്. ചൈനീസ് ജാപ്പനീസ്, ഹോങ്കോങ് ബാങ്കുകൾ, യൂറോപ്പ് അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപകർ എന്നിവരുടെയെല്ലാം സാമ്പത്തിക സഹായം ഇതിനു ലഭിച്ചു.
പുരസ്കാരങ്ങൾ2008-ൽ പണിപൂർത്തിയായ ഏറ്റവും മികച്ച അംബരചുംബിയായ് ഈ കെട്ടിടത്തിന് നിരവധി വാസ്തുശില്പികൾ വിശേഷിപ്പിച്ചിരുന്നു. അംബരചുംബികളുടേയും നാഗരിക വാസസ്ഥാനങ്ങളുടേയും കൗൺസിൽ എന്ന സംഘടനയുടെ ഏഷ്യ- ആസ്ട്രേലിയ മേഖലയിലെ ഏറ്റവും മികച്ച ഉയരമുള്ള മന്ദിരത്തിനുള്ള അവാർഡ് ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്ററിനായിരുന്നു.[5] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia