ഷാദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
തെലങ്കാനയിലെ ഹൈദരാബാദിലെ രംഗറെഡ്ഡിയിലുള്ള ഒരു മെഡിക്കൽ കോളേജാണ് ഷദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.[1][2] ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രകാരം 150 മെഡിക്കൽ സീറ്റുകളുള്ള ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ വിദ്യാർത്ഥികൾക്ക് ലോകോത്തര ക്ലിനിക്കൽ പരിശീലനത്തിനായി 800 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിൽ തെലങ്കാനയിലെ വാറങ്കലിലുള്ള കെഎൻആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജിന് ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരവുമുണ്ട്.[3] മാനേജ്മെന്റ്ഷാദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ടീച്ചിംഗ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ സ്ഥാപിച്ചതും നിയന്ത്രിക്കുന്നതും ഷാദാൻ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ്. ഇത് 1985-ൽ, 1350 എ.പി. രജിസ്ട്രേഷൻ ആക്ട്പ്രകാരം ഡോ. മുഹമ്മദ് വിസാരത്ത് റസൂൽ ഖാൻ സ്ഥാപിച്ചതാണ്.[4] ഒസ്മാനിയ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദധാരിയായ അദ്ദേഹം പിന്നീട് വൈദ്യശാസ്ത്രം പരിശീലിച്ചു. 1984-1989 വർഷങ്ങളിൽ രണ്ട് തവണ നിയമസഭാംഗമായി. കോഴ്സുകൾഷാദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആകെ 150 എംബിബിഎസ് സീറ്റ് ആണ് ഉള്ളത്. പ്രവേശനം നീറ്റ് യുജി പരീക്ഷയുടെ സ്കോറിനെ അടിസ്ഥാനമാക്കിയാണ്. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. അടിസ്ഥാന സൗകര്യങ്ങൾ275 ഫാക്കൽറ്റികളും നോൺ ടീച്ചിംഗ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുമുള്ള 26 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസിലാണ് ഹിമായത് സാഗർ റോഡിൽ ഷാദൻ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്.[5] അറ്റാച്ച്ഡ് ടീച്ചിംഗ് ഹോസ്പിറ്റൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റലുകൾ, ടീച്ചിംഗ് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, നോൺ ടീച്ചിംഗ് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, നേഴ്‌സിംഗ് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, കൂടാതെ റസിഡന്റ്സ്, ഇന്റേൺസ് ക്വാർട്ടേഴ്‌സുകൾ എന്നിവയും ഈ മെഡിക്കൽ കാമ്പസിൽ ഉണ്ട്. ഈ കോളേജിൽ 4 ലക്ചർ ഹാളുകൾ ഉണ്ട്, ഓരോന്നിലും 200 വിദ്യാർത്ഥികൾക്ക് ശേഷിയുണ്ട്. 150 വിദ്യാർത്ഥികൾക്ക് ഇരിക്കാവുന്ന 2,425 ചതുരശ്ര മീറ്ററിലാണ് ലൈബ്രറി നിർമ്മിച്ചിരിക്കുന്നത്. 12,266 പുസ്‌തകങ്ങളും 100 ജേർണലുകളും (70 ഇന്ത്യൻ, 30 വിദേശി) ഇതിലുണ്ട്.[5] അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി, അനസ്തേഷ്യ, ഫാർമക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി, പൾമണോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഇഎൻടി, റേഡിയോളജി എന്നിവയാണ് ഈ കോളേജിലെ ഡിപ്പാർട്ട്‌മെന്റുകൾ. ഹോസ്റ്റൽഷാദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റിസർച്ച് സെന്റർ മെഡിക്കൽ കാമ്പസ് വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നു. ഗേൾസ് ഹോസ്റ്റലിൽ 130 മുറികളും ബോയ്സ് ഹോസ്റ്റലിൽ 70 മുറികളുമുണ്ട്.[5] ഇവിടെ ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ സൗകര്യങ്ങൾ തുടങ്ങിയ സ്‌പോർട്‌സ് & പാഠ്യേതര പ്രവർത്തനങ്ങൾക്ക് നല്ല പരിഗണന നൽകുന്നു. അനുബന്ധ ആശുപത്രികൾഷാദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റിസർച്ച് സെന്റർ, ഷദാൻ ടീച്ചിംഗ് ഹോസ്പിറ്റൽ എന്നിവ 26 ഏക്കറിൽ 720 കിടക്കകളുള്ളതാണ്. ഷദൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ കൺസൾട്ടേഷനും മരുന്നുകളും അന്വേഷണവും നൽകി രോഗികൾക്ക് നല്ല പരിചരണം നൽകുന്നു. I.C.U, I.C.C.U, P.I.C.U, N.I.C.U, പോസ്റ്റ്-ഓപ്പറേറ്റീവ് കെയർ, ലേബർ റൂം ഉൾപ്പെടെയുള്ള കിടത്തിച്ചികിത്സ സൗകര്യങ്ങളും സിസേറിയൻ ഉൾപ്പെടെയുള്ള എല്ലാത്തരം ശസ്ത്രക്രിയകളും സൗജന്യമായി നൽകുന്നു.[5] കാഷ്വാലിറ്റി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, കാർഡിയോളജി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി, സൈക്യാട്രി, ഫിസിയോതെറാപ്പി, റേഡിയോളജി, എഎൻസി, റിഫ്രാക്ഷൻ, ഓങ്കോളജി, പ്രസവാനന്തര ക്ലിനിക്ക്, സ്ക്വിന്റ്, ഹെമറ്റോളജി, എൻഡോക്രൈൻ, റെറ്റിന, നെഫ്രോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഗ്യാസ്ട്രോഎൻട്രോളജി, കുഷ്ഠം, സന്ധിവാതം, യൂറോളജി, പിഗ്മെന്ററി ഗ്ലോക്കോമ, ഇൻഫെററ്റിലിറ്റി കോമ, സോറിയാസിസ്, മെനോപോസൽ ക്ലിനിക്ക്, ചൈൽഡ് ഗൈഡൻസ്, എംപിടി, പെയിൻ എന്നിവയാണ് ഷാദാൻ ഹോസ്പിറ്റൽ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെയും സേവനങ്ങളുടെയും വകുപ്പുകൾ.[5] ലബോറട്ടറി, ബ്ലഡ് ബാങ്ക് തുടങ്ങിയവയും 10 ഓപ്പറേഷൻ തിയേറ്ററുകളും 2 ലേബർ റൂമുകളും ഇവിടെ ഉണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഗ്രാമ/നഗര ആരോഗ്യ പരിശീലന കേന്ദ്രങ്ങളും
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia