ഷാഫി ചെറുമാവിലായിമലയാള സാഹിത്യത്തിലെ ഒരു വിവർത്തകനാണ് ഷാഫി ചെറുമാവിലായി. തമിഴ് കൃതികളാണ് ഇദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. 250 തമിഴ് കഥകളും 12 നോവലുകളും മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാന്റെ എല്ലാ കഥകളും ഷാഫി മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.[1] 1960-ൽ ചെറുമാവിലായിലെ താഴക്കണ്ടി മൊയ്തീന്റെയു മെട്ടയ്ക്ക്താഴെ ആമിനയുടെയും മകനായി ജനിച്ചു. മമ്മാക്കുന്ന് മാപ്പിള എൽ.പി. സ്കൂൾ, ചെറുമാവിലായി യു.പി. സ്കൂൾ, പെരളശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പത്താംക്ലാസിനു ശേഷം കുടുംബദാരിദ്ര്യത്താൽ ജോലി അന്വേഷിച്ച് പുണെയിലേക്കു യാത്രയായി. അവിടെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി നാലുവർഷത്തോളം ജോലി നോക്കി. തുടർന്ന് പത്തുവർഷത്തോളം ബംഗളുരുവിൽ പല കടകളിലായി ജോലി നോക്കി. കെട്ടിട നിർമ്മാണ മേസ്തിരിയുടെ സഹായിയായി ഷാഫി ഇപ്പോൾ ജോലി ചെയ്യുന്നു. തമിഴ് എഴുത്തുകാരുടെ ശുപാർശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന ശിൽപശാലയിൽ പ്രത്യേക ക്ഷണിതാവായിരുന്നു ഷാഫി. പുരസ്കാരങ്ങൾതമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാന്റെ 'അനന്ത ശയനം കോളനി' മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് വിവർത്തനത്തിനുള്ള 2010-ലെ 'നല്ലി-ദിശൈ എട്ടും' സാഹിത്യ അവാർഡ് ലഭിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. അവലംബം
|
Portal di Ensiklopedia Dunia