ഷാൻ ലെ റോൻദ് അലംബെർ
ഫ്രഞ്ച് ദാർശനികനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു ഷാൻ ലെ റോൻദ് അലംബെർ. ഇദ്ദെഹം മദാം ദ് തെൻസിന്റെ പുത്രനായി 1717-ൽ ജനിച്ചു. കുട്ടിയായിരുന്നപ്പോൾത്തന്നെ സാന്ത് ഷാൻ ലെ റോൻദ് പള്ളിനടയിൽ ഉപേക്ഷിക്കപ്പെട്ടു . അവിടെ നിന്നും ലഭിച്ചതാണ് ഇദ്ദെഹത്തിന്റെ പേരിലെ ആദ്യ നാമം. 1754 മുതൽ അകദമി ഫ്രാൻസെയ്സിൽ അംഗവും 1772 മുതൽ ഈ സ്ഥാപനത്തിന്റെ സ്ഥിരം കാര്യദർശിയുമായിരുന്നു. കാതറിൻ രാജ്ഞിയും ഫ്രെഡറിക് രണ്ടാമനും തങ്ങളുടെ രാജ്യത്തു താമസമാക്കാൻ ക്ഷണിച്ചെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ 1763-ൽ മൂന്നുമാസക്കാലം ഫ്രെഡറിക് രാജാവിന്റെ കൊട്ടാരത്തിൽ താമസിക്കുകയുണ്ടായി.
ജീവചരിത്രംനാസ്തികനായ അലംബെർ മതത്തിനും പൗരോഹിത്യത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. ആൻസിക്ലപെദി എന്ന വിജ്ഞാനകോശഗ്രന്ഥം തയ്യാറാക്കുന്നതിൽ ദിദെറോയുമായി സഹകരിച്ചു പ്രവർത്തിച്ചു. അതിലെ ദിസ്ക്കൂർ പ്രിലിമിനേർ എന്ന ഭാഗവും ജനീവയെക്കുറിച്ചുള്ള ലേഖനവും മെലാൻഷെ ദ് ലിതെറത്യൂർ, ദിസ്ത്വാർ, എ ദ് ഫിലോസൊഫി എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ രചനകളിൽ പ്രമുഖസ്ഥാനമർഹിക്കുന്നു. അകദമി ഫ്രാൻസെയ്സിന്റെ ഭരണസാരഥ്യം വഹിക്കുന്നകാലത്ത്, 1700-നും 1772-നുമിടയ്ക്ക്, അന്തരിച്ച പല പണ്ഡിതന്മാരെപ്പറ്റിയും ഇദ്ദേഹം സ്തുതിഗീതങ്ങൾ രചിക്കുകയുണ്ടായി. ബലതന്ത്രം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുടെ വികാസത്തിനും അലംബെർ ഗണ്യമായ സംഭാവന നല്കി. ത്രേത് ദ് ദിനാമിക് എന്ന പ്രബന്ധം ഇരുപത്താറാമത്തെ വയസ്സിൽ രചിച്ചതാണെന്ന കാര്യം ശ്രദ്ധേയമാണ്. 1783-ൽ ഇദ്ദേഹം അന്തരിച്ചു.
|
Portal di Ensiklopedia Dunia