ഷാർലറ്റ് ഡഗ്ലസ്
നോർത്ത് ഇംഗ്ലണ്ടിലെ മുതിർന്ന പ്രാദേശിക അക്കൗണ്ട് മാനേജരും സ്കോട്ട്ലൻഡിലെ ഒരു മുതിർന്ന വൈദ്യശാസ്ത്ര ഉദ്യോഗസ്ഥനും അതുപോലെതന്നെ സ്കോട്ട്ലൻഡിലെ പ്രസവസംബന്ധമായ സേവനങ്ങളുടെ പുരോഗമനപരമായ ആശയങ്ങളുടെ പ്രചാരകയുമായിരുന്നു ഷാർലറ്റ് ഡഗ്ലസ് OBE FRCOG (29 ഡിസംബർ 1894 - 27 ഓഗസ്റ്റ് 1979) .[1][2] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംഷാർലറ്റ് ഡഗ്ലസ് 1894 ഡിസംബർ 29-ന് സ്കോട്ട്‌ലൻഡിലെ ഓച്ചെറാർഡറിൽ ജോർജിന ക്രൂക്ക്‌ഷാങ്കിന്റെയും ബാങ്ക് മാനേജരായ ജോസഫ് ഡഗ്ലസിന്റെയും മകളായി ജനിച്ചു. അവർ 1919-ൽ ഗ്ലാസ്‌ഗോ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ യോഗ്യതാപത്രം നേടി. 1925-ൽ എം.ഡി. പൂർത്തിയാക്കുന്നതിനായി അവർ ഗ്ലാസ്‌ഗോയിലേക്ക് മടങ്ങിപ്പോയി. കരിയർതന്റെ ഔദ്യോഗികജീവിതത്തിൻറെ തുടക്കത്തിൽ ഗ്ലാസ്‌ഗോ റോയൽ മെറ്റേണിറ്റി ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ ഹൗസ് ഫിസിഷ്യനായും ഗ്ലാസ്‌ഗോ റോയൽ ഇൻഫർമറിയിൽ ഹൗസ് സർജനായും ഡഗ്ലസ് ജോലി ചെയ്തു. അവർ ബ്രാഡ്‌ഫോർഡിൽ ഒരു പ്രാദേശിക അതോറിറ്റി പബ്ലിക് ഹെൽത്ത് പദവിയും വഹിച്ചു. 1926 മാർച്ച് 23-ന്, 31-ആം വയസ്സിൽ, ഡഗ്ലസ് സ്കോട്ടിഷ് ബോർഡ് ഓഫ് ഹെൽത്തിന്റെ വൈദ്യശാസ്ത്ര വിഭാഗത്തിൻറെ മേധാവിയായി, മാതൃത്വ-ശിശുക്ഷേമത്തിന്റെ ഉപദേശകയായി നിയമിക്കപ്പെട്ടു. ഈ പദവി അവർ 30 വർഷത്തിലേറെയായി തുടർന്നു.[3] സ്വകാര്യ ജീവിതംഅവരുടെ പ്രൊഫഷണൽ ജോലിക്ക് പുറത്ത്, ഡഗ്ലസ് ഐസ്-സ്കേറ്റിംഗ്, സ്കീയിംഗ്, ഗോൾഫ് എന്നിവയിൽ താൽപ്പര്യമുള്ള ഒരു മികച്ച കായികതാരമായിരുന്നു. ഒരു അന്താരാഷ്‌ട്ര ഐസ് സ്കേറ്റിംഗ് ജഡ്ജ് ആയിരുന്ന അവർ എഡിൻബറോയിൽ ഒരു ഐസ് സ്കേറ്റിംഗ് ക്ലബ്ബ് നടത്തിയിരുന്നു.[2] ഡഗ്ലസ് 1979 ഓഗസ്റ്റ് 27-ന് സ്കോട്ട്ലൻഡിലെ പെർത്തിൽ വച്ച് അന്തരിച്ചു.[1] പുരസ്കാരങ്ങളും ബഹുമതികളുംമെഡിക്കൽ പ്രൊഫഷനിലെ സേവനങ്ങൾക്ക് ഡഗ്ലസിന് OBE ലഭിച്ചു[1][2] അവലംബം
|
Portal di Ensiklopedia Dunia