ഷാർലറ്റ് ലൈറ്റൺ ഹോൾട്ടൺ
ഒരു ബ്രിട്ടീഷ് ഫിസിഷ്യനായിരുന്നു ഷാർലറ്റ് ലൈറ്റൺ ഹോൾട്ടൺ സിബിഇ (23 ഒക്ടോബർ 1882 - 13 ഡിസംബർ 1956). മുൻകാലജീവിതംജോൺ ഹോൾട്ടന്റെയും ഷാർലറ്റ് ലൈറ്റൺ ഹോൾട്ടന്റെയും പത്ത് മക്കളിൽ ഒരാളായി യോർക്ക്ഷെയറിലെ ഹളിൽ ഷാർലറ്റ് ലൈറ്റൺ ഹോൾട്ടൺ ജനിച്ചു. 1917 ൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ, ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.[1] കരിയർലണ്ടനിലെ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റലിലെ പ്രസവചികിത്സകനും പാത്തോളജിസ്റ്റും സർജനുമായിരുന്നു ഹോൾട്ടൺ. 1913 ലാണ് അവർ ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. 1918 മുതൽ 1919 വരെ അവർ ദില്ലിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ പ്രസവചികിത്സ, ഗൈനക്കോളജി പ്രൊഫസറായി പഠിപ്പിച്ചു.[2] 1924 മുതൽ 1928 വരെ സിംലയിലെ വിമൻസ് മെഡിക്കൽ സർവീസിലെ (ഡബ്ല്യുഎംഎസ്) മെഡിക്കൽ സൂപ്രണ്ടായിരുന്നു. അവിടെ ഒരു വനിതാ ആശുപത്രിയും മെഡിക്കൽ കോളേജും സ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചു. 1927 മുതൽ 1932 വരെ ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ടായിരുന്നു. പിന്നീട് 1932 ൽ ലേഡി ഹാർഡിംഗ് കോളേജിൽ പ്രിൻസിപ്പലായും പ്രൊഫസറായും തിരിച്ചെത്തി. 1935 മുതൽ 1939 വരെ ദില്ലി ആസ്ഥാനമായുള്ള വിമൻസ് മെഡിക്കൽ സർവീസിലെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു.[3] "ഡബ്ല്യുഎംഎസിലെ ഇന്ത്യൻ അംഗങ്ങളുടെ സീനിയോറിറ്റിയോടുള്ള നിരന്തരമായ അവഗണന" ഇന്ത്യൻ പത്രങ്ങളിൽ വിമർശിക്കപ്പെട്ടു.[4] കൗണ്ടസ് ഓഫ് ഡഫറിൻ ഫണ്ടിന്റെ സെക്രട്ടറിയായിരുന്ന ഹോൾട്ടൺ , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആസൂത്രണം ചെയ്യാൻ സഹായിച്ചു.[1] സൊസൈറ്റി ഫോർ ദി പ്രൊപ്പഗേഷൻ ഓഫ് ഗോസ്പലിന്റെ മെഡിക്കൽ മിഷൻസ് സെക്രട്ടറി കൂടിയായിരുന്നു അവർ.[5] അവരുടെ പ്രൊഫഷണൽ പ്രസിദ്ധീകരണങ്ങളിൽ "ഇന്വെസ്റ്റിഗേഷൻ ഓഫ് ദ ബാക്ടീരിയ ഓഫ് ദ വജൈന ഇൻ പ്രെഗ്നന്സി (ഗർഭകാലത്തെ യോനിയിലെ ബാക്ടീരിയകളെക്കുറിച്ചുള്ള അന്വേഷണം)" (ബ്രിട്ടീഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, 1924) ഉൾപ്പെടുന്നു.[6] 1927 ൽ ഹൌൾട്ടണ് കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു.[7] [8] 1937 ൽ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു [3] 1939 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ (സിബിഇ) കമാൻഡറായി.[9][10] സ്വകാര്യ ജീവിതംഹോൾട്ടൺ 1956-ൽ തന്റെ 74 ആം വയസ്സിൽ പാർക്കിൻസൺസ് രോഗത്തെത്തുടർന്ന് വിറ്റ്ബിയിലെ സെന്റ് ഫ്രാൻസിസ് ആംഗ്ലിക്കൻ കോൺവെന്റിൽ വച്ച് മരിച്ചു.[3] അവലംബം
|
Portal di Ensiklopedia Dunia