ഷുഗർലോഫ് മൗണ്ടൻ
![]() ![]() ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതം ആണ് ഷുഗർലോഫ് മൗണ്ടൻ (പോർച്ചുഗീസ്: പാവോ ഡി ആകുരൂർ [pɐw d͡ʒi asukaʁ]). അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന ഒരു ഉപദ്വീപിൽ ഗുവനബാര ബേയുടെ അടുത്തായാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. 396 മീറ്റർ (1,299 അടി) ഉയരമുള്ള ഈ പർവതത്തിനു പരമ്പരാഗതമായി നിർമ്മിക്കുന്ന ശുദ്ധീകരിക്കപ്പെട്ട പഞ്ചസാരകട്ടിയുടെ രൂപമാണ് അതിനാലാണ് അതിനു ഷുഗർലോഫ് മൗണ്ടൻ എന്ന പേര് ലഭിച്ചത്. നഗരത്തിന്റെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ ഇവിടെ സ്ഥാപിച്ച കേബിൾവേ ലോകപ്രസിദ്ധമാണ്. റിയോ ഡി ജനീറോ നഗരപ്രദേശത്ത് സമുദ്രത്തിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന നിരവധി പർവ്വതങ്ങളിൽ ഒന്നാണ് ഈ പർവതം. 2006 ൽ സ്ഥാപിച്ച ഷുഗർലോഫ് മൗണ്ടൻ ആൻഡ് ഉർക ഹിൽ നാച്ചുറൽ മോണുമെന്റ് ഈ പർവതത്തെ സംരക്ഷിക്കുന്നു. 2012 ൽ യുനെസ്കോ ഇത് ഒരു ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. [1] പേരിന്റെ ഉത്ഭവംബ്രസീലിൽ കരിമ്പിന്റെ കച്ചവടം അതിന്റെ അത്യുന്നതിയിൽ നിന്നിരുന്ന പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരാണ് ഈ പർവതത്തിനു ഷുഗർലോഫ് എന്ന പേര് നൽകിയത്. ചരിത്രകാരനായ വിറിയറ ഫസാണ്ട പറയുന്നതനുസരിച്ച്, കൊൺ ആകൃതിയിൽ പഞ്ചസാരകട്ടി നിർമിച്ചു കപ്പലിൽ കയറ്റി അയച്ചിരുന്നു. ഇതിന്റെ ആകൃതിയും പർവതത്തിന്റെ ആകൃതിയും ഒരുപോലെ ആയിരുന്ന അതിനാൽ പർവതത്തിനു ഈ പേര് ലഭിച്ചു. കേബിൾ കാർ65 പേർക്ക് കയറാവുന്ന ഒരു ഗ്ലാസ് ഭീതിയുള്ള കേബിൾ കാർ സംവിധാനം ഇവിടെയുണ്ട്. ഷുഗർലോഫ്, മോറോ ഡാ ഉർക്ക കൊടുമുടികളടെ മധ്യേ 1,400 മീറ്റർ (4,600 അടി) നീളമുള്ള ഈ സംവിധാനം ഓരോ 20 മിനിറ്റിലും ഓടുന്നു. 1912 ൽ നിർമിച്ച ഈ സംവിധാനം 1972-73 കാലഘട്ടത്തിലും, 2008 ലും പുനർനിർമ്മിച്ചു. കേബിൾ കാർ മോറോ ഡാ ബാബിലോണിയയുടെ അടിവാരത്തിൽ നിന്നും മോറോ ഡാ ഉർക്കയിലേക്കും അവിടെ നിന്ന് ഷുഗർലോഫ് ഉച്ചകോടിയിലേക്കും പോകും. സമയക്രമം
പർവതാരോഹണംഷുഗർലോഫ്, സമീപത്തുള്ള മോറോ ഡാ ബാബിലോണിയ, മോറോ ഡാ ഉർക എന്നീ പർവതങ്ങളിൽ പർവതാരോഹണം നടത്തുന്നതു സഞ്ചാരികൾക്ക് കാണാം. ഇവ മൂന്നും കൂടിയാൽ ലോകത്തിലെ ഏറ്റവും വലിയ നാഗരിക പർവതാരോഹണ ഏരിയകളിൽ ഒന്നാണിത്. ചിത്രങ്ങൾ
അവലംബം
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia