ഷെയി-പ ദേശീയോദ്യാനം
ഷെയി-പ ദേശീയോദ്യാനം (ചൈനീസ്: 雪霸國家公園; പിൻയിൻ: Xuěbà Guójiā Gōngyuán; Pe̍h-ōe-jī: Soat-pà Kok-ka Kong-hn̂g) തായ് വാന്റെ മധ്യഭാഗത്ത് ഹ്സ്യുഹ്ഷൻ കൊടുമുടികളിലും ഡബജിയൻ പർവ്വതത്തിനും ചുറ്റുമായി 768.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഹ്സിൻചു കൗണ്ടിയിലും, മിയോലി കൗണ്ടിയിലും തായ്ചുങ് നഗരത്തിലുമായി വ്യാപിച്ചുകിടക്കുന്നു. ഹൈ മൗണ്ടൻ ഇക്കോളജി, ജിയോളജി, ടോപോഗ്രാഫി, നദികൾ, ക്രീക്ക് വാലീസ്, അപൂർവ്വയിനം മൃഗങ്ങളും പക്ഷികളും, വിവിധതരത്തിലുള്ള വനങ്ങൾ തുടങ്ങിയ പ്രധാന ശ്രോതസസ്സുകൾ ദേശീയോദ്യാനത്തിന്റെ സംരക്ഷണത്തിലുള്ളതാണ്.[2] ഭൂമിശാസ്ത്രംകാലാവസ്ഥഉദ്യാനപ്രദേശത്ത് സബ്ട്രോപിക്കൽ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴവീ്ഴ്ച വളരെ കൂടുതലാണ്. വർഷത്തിൽ1,500 -3,000 മില്ലിമീറ്റർ(100 ഇഞ്ച്) മഴ വരെ ലഭിക്കുന്നു.[3] സസ്യജാലങ്ങൾ2022-ൽ ഒരു സംഘം ഗവേഷകർ പാർക്കിൽ 79.1 മീറ്റർ (259.5 അടി) വിസ്താരമുള്ള ഒരു വലിയ തായ്വാനിയ വൃക്ഷം അളന്നു. 2000 മീറ്റർ ഉയരത്തിലാണ് മരം വളർന്നിരുന്നത്. [4] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾShei-Pa National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia