ഷെയ്ഖ് മുജീബുർ റഹ്‌മാൻ
ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ (ബംഗാളി: শেখ মুজিবুর রহমান Shekh Mujibur Rôhman) (മാർച്ച് 17, 1920 – ആഗസ്ത് 15, 1975) ബംഗാളി രാഷ്ട്രീയനേതവാണ്. ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു.[1] അവാമി ലീഗിന്റെ ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാൾ, ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ്, പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി. ഷേയ്ഖ് മുജീബ് എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. (ചുരുക്കി മുജീബ് എന്നും മുജീബുർ എന്നും പറയാറുണ്ട്). ഔദ്യോഗികമായി ബംഗബന്ധു എന്നാണറിയപ്പെടുന്നത്.(বঙ্গবন্ধু Bôngobondhu, "Friend of Bengal"). അദ്ദേഹത്തിന്റെ ഇളയ മകൾ ഷേയ്ഖ് ഹസീനയാണ് അവാമി ലീഗിന്റെ ഇപ്പോഴത്തെ നേതാവും നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയും. ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1949-ൽ അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളായാണ്. ഇന്ത്യയുടെ വിഭജനത്തിനുശേഷം നിലവിൽ വന്ന കിഴക്കൻ പാകിസ്താന്റെ സ്വയംഭരണത്തിനുവേണ്ടിയായിരുന്നു അവാമി ലീഗിന്റെ പോരാട്ടം. അവലംബം |
Portal di Ensiklopedia Dunia