ഷെറിൽ, ന്യൂയോർക്ക്
ഷെറിൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഒനൈഡാ കൗണ്ടിയിലെ ഒരു നഗരമാണ്. 3,071 (2010 ലെ സെൻസസ്) ജനസംഖ്യയുള്ള ഈ നഗരം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള നഗരമാണ്. റൂട്ട് 5-ൽ വെർനോൺ നഗരത്തിന്റെ പടിഞ്ഞാറെ അറ്റത്താണ് ഷെറിൻ സ്ഥിതിചെയ്യുന്നത്. ദ സിൽവർ സിറ്റി എന്ന അപരനാമത്തിലും ഷെറിൽ നഗരം അറിയപ്പെടുന്നു.[3] ചരിത്രം1916 ൽ സംസ്ഥാന നിയമസഭയുടെ പ്രത്യേക നിയമത്തിലൂടെയാണ് ഷെറിൻ നഗരം സ്ഥാപിതമായത്. ന്യൂയോർക്കിലെ നഗരങ്ങൾക്കിടയിൽ ഇതിന്റെ സ്ഥാനം സവിശേഷമാണ്, കാരണം അതിന്റെ നഗര ചാർട്ടർ പ്രകാരം പല ആവശ്യങ്ങൾക്കും വെർനോൺ നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം പോലെയാണ് ഇതിനെ കണക്കാക്കേണ്ടത്. ന്യൂയോർക്കിലെ മറ്റ് നഗരങ്ങൾ ഒരു നഗരത്തിന്റെ അധികാരപരിധിക്ക് വിധേയമല്ലെങ്കിലും വെർനോൺ നഗര സർക്കാർ പ്രദേശത്തിന്റെ അധികാരപരിധിയിൽത്തന്നെ തുടരുന്നു.[4][5] 1997 ൽ, ഒനൈഡ ഗോത്രം നഗരത്തിനുള്ളിൽ ഭൂമി വാങ്ങുകയും, ഒടുവിൽ നികുതി നൽകേണ്ടതുണ്ടോ എന്ന തർക്കത്തിന് തുടക്കമിടുകയും ചെയ്തു.[6] ഭൂമിശാസ്ത്രംന്യൂയോർക്കിലെ മാഡിസൺ കൗണ്ടിയുടെ അതിർത്തിയോട് ചേർന്ന് 43°04′15″N 75°35′57″W / 43.070808°N 75.599124°W[7] അക്ഷാംശ രേഖാംശങ്ങളിലാണ് ഷെറിർ നഗരം നിലനിൽക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.0 ചതുരശ്ര മൈൽ (5.2 ചതുരശ്ര കിലോമീറ്റർ) ആണ്, ഇതുമുഴുവനും കരപ്രദേശമാണ്. ന്യൂയോർക്ക് സംസ്ഥാന റൂട്ട് 5 നഗരത്തിന്റെ വടക്കുവശത്തുകൂടി കടന്നുപോകുന്നു. അവലംബം
|
Portal di Ensiklopedia Dunia