ഷേഖൻ മൊണാസ്റ്ററി
ഷേഖൻ മൊണാസ്റ്ററി (തിബറ്റൻ: ཞེ་ཆེན་བསྟན་གཉིས་དར་རྒྱས་གླིང; വൈൽ: zhe chen bstan gnyis dar rgyas gling) ടിബറ്റൻ ബുദ്ധമതത്തിലെ നൈങ്മ പാരമ്പര്യത്തിൽപ്പെട്ട ആറ് പ്രാഥമിക സന്ന്യാസി മഠങ്ങളിൽ ഒന്നാണിത്. ആരംഭത്തിൽ സ്ഥിതിചെയ്തിരുന്നത് ടിബറ്റിലായിരുന്നെങ്കിലും 1950 നുശേഷം സംഭവിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സാംസ്കാരിക വിപ്ലവത്തിന്റെ ഫലമായി ഇത് നശിപ്പിക്കപ്പെട്ടുവെങ്കിലും 1985 -ൽ ഇത് നേപ്പാളിൽ പുനഃനിർമ്മിക്കപ്പെട്ടു.[1]ഫ്രഞ്ച് എഴുത്തുകാരനും ബുദ്ധമതസന്ന്യാസിയുമായ മാത്യു റികാർഡ് നേപ്പാളിലുള്ള ഈ ഷേഖൻ മൊണാസ്റ്ററിയിലാണ് താമസിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷാവാനായ മനുഷ്യൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.[2] [3][4] ചരിത്രംയഥാർത്ഥ ഷേഖൻ മൊണാസ്റ്ററി ഖാമിലെ തെക്കു-പടിഞ്ഞാറ് ലങ്ട്യൂ റ്റൗൺഷിപ്പിൽ ഡ്സോഗ്ചെൻ സന്ന്യാസി മഠത്തിലേയ്ക്കുള്ള പാതയിൽ ആണ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഈ പ്രദേശം ചൈനയിലെ സിച്യൂാനിലെ ഗർസ് പ്രിഫെക്ച്യുറിലെ ഡെജ് കൗണ്ടിയിലാണ്.[5]1695--ൽ ഇത് ഷേഖൻ റബ്ജം ടെംപ് ഗ്യാൽറ്റ്സൻ ആണ് നിർമ്മിച്ചത് എങ്കിലും 1734 -ൽ ഗൗർമെ കുൻസങ് നംഗ്യാൽ ആണ് നിർമ്മിച്ചത് എന്ന വാദവും നിലവിലുണ്ട്. 18-19 നൂറ്റാണ്ടുകളുടെ സ്വാധീനം ഇതിൽ കാണാൻ കഴിയുന്നുണ്ട്. കുന്നിൻചെരുവുകളിൽ 160-ഓളം ചെറിയ വേറെയും സന്ന്യാസി മഠങ്ങൾ ഇവിടെ കാണുന്നുണ്ട്. 1980-ൽ ദിൽഗോ ഖീൻറ്സെ റിൻപോച്ചെ ധനിക പാരമ്പര്യമുള്ള യഥാർത്ഥ ഷേഖൻ മൊണാസ്റ്ററിയെ നേപ്പാളിലെ കാണ്മണ്ഡുവിലെ വലിയ ബോധനാഥ് സ്തൂപത്തിനടുത്തായി പുനഃനിർമ്മാണം നടത്തി. [6][7][8] ഇന്ന് ഷേഖൻ സന്യാസി മഠംഷേഖൻ പാരമ്പര്യത്തിന്റെ പ്രഥമസ്ഥാനം ഈ ആശ്രമം ആകുന്നു. ഷേഖൻ സന്യാസി മഠത്തിൽ 300 -ൽ അധികം സന്യാസികളുണ്ട്. സംഗീതം, നൃത്തം, പെയിന്റിംഗും ബുദ്ധമത തത്ത്വചിന്തയും ആശ്രമം പഠിപ്പിക്കുന്നു. "പ്രാഥമിക വിദ്യാലയത്തിന് അഞ്ചും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള ഒരു ആധുനിക വിദ്യാഭ്യാസം" പ്രദാനം ചെയ്യുന്നു. [9] ഇപ്പോൾ ഡിൽഗോ ഖൈൻസെയുടെ ചെറുമകനായ ഏഴാം ഷെഷീൻ റബ്ജാം റിൻപോച്ചെ നിലവിലെ abbot ആണ് . സന്യാസിമഠത്തിലെ പ്രമുഖ അംഗങ്ങൾ യങ്സി, ദിൽഗോ ഖൈൻസെ , മാത്യു റികാർഡ്, ചാൻഗ്ലിംഗ് റിൻപോചേ എന്നിവർ ഉൾപ്പെടുന്നു. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia