സം ടൈംസ് ഐ ഫീൽ ലൈക് എ മദർലെസ്സ് ചൈൽഡ്![]() " സം ടൈംസ് ഐ ഫീൽ ലൈക് എ മദർലെസ്സ് ചൈൽഡ് " (അല്ലെങ്കിൽ " മദർലെസ്സ് ചൈൽഡ് " ) പരമ്പരാഗത നീഗ്രോ ആത്മീയ ഗാനമാണ് . അമേരിക്കയിലെ അടിമത്തത്തിന്റെ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണിത്. 1870 കളിൽ ഫിഷ് ജൂബിലി ഗായകർ ഈ ഗാനം അവതരിപ്പിച്ചിരുന്നു. [1] [2] മറ്റ് പരമ്പരാഗത ഗാനങ്ങൾ പോലെ, വ്യത്യസ്തമായ നിരവധി വ്യാഖ്യാനങ്ങൾ വ്യാപകമായി പ്രചരിക്കുകയും റെക്കോഡ് ചെയ്യപ്പെടുകയും ചെയ്തു. വിവരണംമാതാപിതാക്കളിൽ നിന്ന് വേർപെട്ട ഒരു കുട്ടിയുടെ വേദനയും നിരാശയും പ്രകടിപ്പിക്കുന്നതാണ് ഈ പാട്ട്. ഒരു വ്യാഖ്യാനത്തിൽ 'സംടൈംസ്' എന്ന വാക്കിന്റെ ആവർത്തനം "ചിലപ്പോഴെങ്കിലും എനിക്ക് അമ്മയില്ലാത്ത കുട്ടിയായി തോന്നുന്നില്ല" എന്ന അർഥത്തിൽ പ്രത്യാശയെ സൂചിപ്പിക്കുന്നു എന്ന് കരുതപ്പെടുന്നു. [3] അക്ഷരാർഥത്തിൽ അമ്മയില്ലാത്ത കുട്ടിയായി വ്യാഖ്യാനിക്കാമെങ്കിലും അടിമയാക്കപ്പെട്ട വ്യക്തിയുടെ ജന്മനാട്ടിലെത്താനുള്ള ഉൽക്കടമായ ആഗ്രത്തെ സൂചിപ്പിക്കുന്ന രൂപകമായും ഇത് മനസ്സിലാക്കാം. ആലാപനങ്ങൾറിച്ചീ ഹാവൻസ് 1969 ഓഗസ്റ്റ് 15-ന് വുഡ്സ്റ്റോക്ക് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയിൽ "Freedom (Motherless Child)" എന്ന പാട്ടിന്റെ ചരിത്രപ്രധാനമായ അവതരണം നടത്തി. 1926 മുതൽ പോൾ റോബൻസൺ ഈ പാട്ട് നിരവധി തവണ റെക്കോർഡ് ചെയ്തു. [1] റെഫറൻസുകൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia