സംഖ്യ (ബൈബിൾ പഴയനിയമം)എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലേയും നാലാമത്തെ ഗ്രന്ഥമാണ് സംഖ്യ അല്ലെങ്കിൽ സംഖ്യാപുസ്തകം (ഇംഗ്ലീഷ്:Book of Numbers). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ നാലാമത്തേതും ഇതാണ്. ഇതിനെ മൂന്നു ഖണ്ഡങ്ങളായി തിരിക്കാനാകും:
ഇസ്രായേൽ ജനത്തെ ഈ വാക്കുകളിൽ അനുഗ്രഹിക്കാൻ പുരോഹിതർ നിർദ്ദേശിക്കപ്പെടുന്നതായി സംഖ്യയിൽ വായിക്കാം: “യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യട്ടെ. യഹോവ തന്റെ മുഖശോഭ നിങ്ങൾക്കു കാണിച്ചു തരുകയും നിങ്ങളോട് കരുണകാണിക്കുകയും ചെയ്യട്ടെ. യഹോവ നിങ്ങൾക്കു നേരെ മുഖം തിരിക്കുകയും നിങ്ങൾക്ക് ശാന്തി തരുകയും ചെയ്യട്ടെ.”[1] ഈ പുരോഹിതാനുഗ്രഹം യഹൂദാരാധനകളിലും ആഘോഷങ്ങളിലും പതിവായി ആവർത്തിക്കപ്പെടുന്നു.[2] ചിലപ്പോൾ, വെള്ളിയാഴ്ച വൈകിട്ടുള്ള സാബത്തു ഭക്ഷണസമയത്ത് മാതാപിതാക്കൾ മക്കളേയും ഈ വാക്കുകളിൽ അനുഗ്രഹിക്കാറുണ്ട്.[3] ഈ പുസ്തകം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ദൈർഘ്യം ഈജിപ്തിൽ നിന്നുള്ള പുറപ്പാടിനുശേഷം രണ്ടാം വർഷം രണ്ടാം മാസം മുതൽ നാല്പതാം വർഷം പതിനൊന്നാം മാസത്തിന്റെ തുടക്കം വരെയുള്ള 37 വർഷവും 9 മാസവുമാണ്; പൊതുവേ അലച്ചിലിന്റെ വിഷമം പിടിച്ച കാലഘട്ടമായിരുന്നു അത്. അതിന്റെ പൂർത്തിയിൽ ഇസ്രായേൽ ജനത്തിന്റെ എണ്ണം, ഈജിപ്തിൽ നിന്നു പുറപ്പെട്ടപ്പോഴുള്ളതിനേക്കാൾ കുറഞ്ഞിരുന്നു. പഞ്ചഗ്രന്ഥിയിലെ അഞ്ചുഗ്രന്ഥങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് യഹൂദപാരമ്പര്യം. ഇന്ന് പണ്ഡിതന്മാർ ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. മൂലകൃതി പുരാതനകാലത്ത് മോശെ എഴുതിയതു തന്നെയാണെന്ന യാഥാസ്ഥിതിക പക്ഷവും, ഒന്നിലേറെ ലേഖകന്മാർ ചേർന്ന് പിൽക്കാലത്തെങ്ങോ രചിച്ചതാണെന്ന എതിർപക്ഷവും നിലവിലുണ്ട്.[4] അവലംബം
|
Portal di Ensiklopedia Dunia