സക്കറിയായുടെ ഗർഭിണികൾ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" അനീഷ് അൻവർ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സക്കറിയായുടെ ഗർഭിണികൾ. ലാൽ, റിമാ കല്ലിങ്കൽ, സനുഷ, ഗീത, സാന്ദ്രാ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ അനീഷ് അൻവർ തന്നെ തയ്യാറാക്കിയിരിക്കുന്നു. നിർമ്മാതാക്കളിലൊരാളായ സാന്ദ്രാ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനീഷ് അൻവർ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് സക്കറിയായുടെ ഗർഭിണികൾ. പ്രമേയംനഗരത്തിലെ ഒരു ഗൈനക്കോളജിസ്റ്റാണ് ഡോ. സക്കറിയ (ലാൽ). സിസേറിയനെയും അബോർഷനെയും പ്രോത്സാഹിപ്പിക്കാതെ ആരോഗ്യകരവും സുരക്ഷിതവുമായ പ്രസവം എന്നതാണ് ഡോക്ടറുടെ ശൈലി. അദ്ദേഹത്തെ സമീപിക്കുന്ന നാലു ഗർഭിണികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.[1] റിമാ കല്ലിങ്കൽ, സനുഷ, ഗീത, സാന്ദ്രാ തോമസ് എന്നിവരാണ് നാലു ഗർഭിണികളെ അവതരിപ്പിക്കുന്നത്.[2] കാസർകോടൻ മുസ്ലീംഭാഷ സംസാരിക്കുന്ന ഫാത്തിമ എന്ന നഴ്സായ മുസ്ലീം കഥാപാത്രത്തെ റിമ അവതരിപ്പിക്കുന്നു. ഫാത്തിമയെ ഗർഭിണിയാക്കിയിട്ട് ഭർത്താവ് ഗൾഫിലേക്ക് മുങ്ങുന്നു. ഫാത്തിമയുടെ കാമുകന്റെ വേഷത്തിൽ അജു വർഗ്ഗീസ് അജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[3] സൈറ എന്ന പതിനേഴുകാരി ഗർഭിണിയായി സനുഷ അഭിനയിക്കുന്നു. പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റാർക്കെങ്കിലും ദത്തു നൽകുക എന്നതാണ് സൈറയുടെ ലക്ഷ്യം. തന്റെ കുഞ്ഞിന്റെ പിതാവ് ആര് എന്ന് വെളിപ്പെടുത്താൻ സൈറ ആഗ്രഹിക്കുന്നില്ല. പി. പത്മരാജന്റെ കഥകൾ എന്ന പുസ്തകം സക്കറിയായ്ക്ക് സമ്മാനമായി നൽകുകയും ആ കഥയിൽ ഗർഭം സമ്മാനിച്ച വ്യക്തിയെ അടയാളപ്പെടുത്തി നൽകുകയും ചെയ്യുന്നു. ഇതിലൂടെയാണ് സ്വന്തം പിതാവാണ് തന്നെ ഗർഭിണിയാക്കിയതെന്ന് സൈറ വ്യക്തമാക്കുന്നത്.[2] 52 വയസുകാരിയായ സിസ്റ്റർ ജാസ്മിൻ ജെന്നിഫറെ ഗീത അവതരിപ്പിച്ചിരിക്കുന്നു. ഭർത്താവ് ജീവിച്ചിരിക്കെ മറ്റൊരാളുടെ ഗർഭം വഹിക്കുന്ന അനുരാധ എന്ന കഥാപാത്രത്തെ സാന്ദ്രാ തോമസ് അവതരിപ്പിച്ചിരിക്കുന്നു. രോഗിയായ ഭർത്താവ് മരണപ്പെട്ടില്ലെങ്കിൽ ഗർഭത്തിനുത്തരവാദി ആരെന്നു വെളിപ്പെടുത്തുന്ന അവസ്ഥയും കുഞ്ഞിനെ ജനിപ്പിച്ചില്ലെങ്കിൽ ഭർത്താവിന്റെ കോടിക്കണക്കായ സ്വത്തുവകകളുടെ നഷ്ടവും അനുരാധയെ ഡോക്ടർ സക്കറിയായുടെ അടുക്കലെത്തിക്കുന്നു.[2] സംഗീതംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അനീഷ് അൻവർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് മോഹൻസിത്താരയുടെ മകൻ വിഷ്ണുവും ബന്ധു ശരതും ഒരുമിച്ച് സംഗീതം നൽകിയിരിക്കുന്നു.[4] ഷാൻ, ചിത്ര, അൽഫോൻസ്, ആലാപ് രാജു, ജ്യോത്സ്ന എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ സംവിധായകൻ തന്നെയാണ് രചിച്ചിരിക്കുന്നത്.[2] നിർമ്മാണംചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കൃത്രിമഗർഭം ചൈനയിൽ നിന്നും എത്തിച്ചാണ് ചിത്രീകരണം നടത്തിയത്. മലയാളസിനിമയിൽ ആദ്യമായാണ് ഈ വിധം ഉപയോഗിച്ചത്.[5] അഭിനേതാക്കൾ
അണിയറപ്രവർത്തകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia