സജാമാ ദേശീയോദ്യാനം
ബൊളീവിയയിലെ ഓറൂറോ ഡിപ്പാർട്ട്മെൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഇത് ചിലിയിലെ ലോക്ക ദേശീയോദ്യാനത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. അടുത്താണ്. അയ്മാരാ എന്നു വിളിക്കപ്പെടുന്ന തദ്ദേശീയ ജനതയുടെ സ്വദേശമാണ് ഈ ദേശീയോദ്യന മേഖല. അവരുടെ പുരാതന സംസ്കാരത്തിൻറെ സ്വാധീനം ദേശീയോദ്യാനത്തിലെ മുഴുവൻ ഭാഗങ്ങളിലും കാണാവുന്നതാണ്. ഈ ദേശീയോദ്യാനത്തിൽ തനതായ സാംസ്കാരിക കലാരൂപങ്ങളും പാരിസ്ഥിതിക അത്ഭുതങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇത് എക്കോടൂറിസത്തിന് ഉത്തമ മാതൃകയായ പ്രദേശമാണ്. വിവിധങ്ങളായ തദ്ദേശീയ സസ്യങ്ങളും മൃഗങ്ങളും ഈ പ്രദേശത്തു മാത്രമുള്ളവയാണ്. അതിനാൽ ഇതിൻറെ തുടർച്ചയായാ പരിരക്ഷണം വലിയ പരിസ്ഥിതി പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. ചരിത്രംബൊളീവിയയിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമാണ് സജാമ ദേശീയോദ്യാനം.[1] മദ്ധ്യ ആൻഡിയൻ ഡ്രൈ പുനാ ഇക്കോറെജിയനിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[2] 4,200 മുതൽ 6,542 മീറ്റർ വരെ (13,780 മുതൽ 21,463 അടി വരെ) ഉയരമുള്ള ആൻഡിയൻ ലാൻഡ്‌സ്‌കേപ്പാണ് ഇവിടുത്തെ പ്രത്യേകത. 6542 മീറ്റർ ഉയരമുള്ള ബൊളീവിയയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ സജാമ എന്ന അഗ്നിപർവ്വതത്തിന്റെ ഹിമ കോൺ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.[3] പയച്ചാറ്റ അഗ്നിപർവ്വത സമൂഹവും ഈ ദേശീയോദ്യാന പരിധിയിലാണ്. അവലംബം
|
Portal di Ensiklopedia Dunia