സജിറ്റാറിയസ് എ
സജറ്റാറിയസ് എ (Sagittarius A) ആകാശഗംഗയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ശക്തമായ ഒരു അസ്ട്രോണമിക്കൽ റേഡിയോ സ്രോതസ്സ് ആണ് . ധനു നക്ഷത്രരാശിയുടെ ദിശയിലാണ് ഇതിന്റെ സ്ഥാനം. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇതിനെ കാണാൻ കഴിയുകയില്ല. ആകാശഗംഗയിലെ പ്രാപഞ്ചിക ധൂളീപടലങ്ങൾ ഇതിനെ മറച്ചു പിടിക്കുന്നു. ഇതിനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കിഴക്കെ സജിറ്റാറിയസ് എ, പടിഞ്ഞാറെ സജിറ്റാറിയസ് എ, കേന്ദ്രത്തിലുള്ള ശക്തമായറേഡിയോ സ്രോതസ്സ് ആയ സജിറ്റാറിയസ് എ* എന്നിവയാണവ. [[വർഗ്ഗം:റേഡിയോ സ്രോതസ്] ആകാശഗംഗയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തമോഗർഥമാണ് സജിറ്റേറിയസ് എ സ്റ്റാർ.ഇത്തരത്തിലുള്ള തമോഗർത്തങ്ങളാണ് ഗ്യാലക്സികൾക്ക് രൂപം നൽകുന്നതെന്ന് കരുതപ്പെടുന്നു. നമ്മുടെ സൗരയുദ്ധം ഉൾപ്പെടെ ധാരാളം സൗരയുദ്ധങ്ങളെ ഗുരുത്വാകർഷണം ഉപയോഗിച്ച് ബന്ധിപ്പിച്ച് നിർത്തുന്നത് ഈ തമോഗർത്തമാണ്. ഭൂമി സൂര്യനെ വലം വെക്കുന്നപ്പോലെ സൂര്യൻവലം വെക്കുന്നത് ഈ തമോഗർത്തത്തേയാണ്.അത്യുഗ്രമായ ഗ്രാവിറ്റി ഉള്ളതിനാൽ ഇതിൽ നിന്നും പ്രകാശം പോലും പുറത്ത് വരുന്നില്ല അതിനാൽ ഇതിനെ കാണാൻ സാധിക്കില്ല. തമോഗർത്തങ്ങൾ അതിനെടുത്ത എത്തുന്ന എല്ലവസ്തുക്കളേയും ഗ്രാവിറ്റിയാൽ വലിച്ചെടുക്കുന്നു. ഇതിനകത്ത് ഇരട്ട നക്ഷത്രങ്ങൾ ഉണ്ടങ്കിൽ ഉന്നത താപനിലയിലേക്ക് മാറ്റപ്പെടുകയും എക്സറേ വികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള വികിരണങ്ങളെ നിരീക്ഷിച്ച് ഇവയുടെ സ്ഥാനം മനസ്സിലാക്കാൻ സാധിക്കും. |
Portal di Ensiklopedia Dunia