സതീഷ് കെ. സതീഷ്കേരളത്തിലെ പ്രശസ്ത നാടകകൃത്തുക്കളിലൊരാളാണ് സതീഷ് കെ. സതീഷ്. ഇരുപതുവർഷത്തിലധികമായി ഇദ്ദേഹം മലയാളനാടകരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശ്ശേരി പുരസ്കാരം തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കഥാരചന, ചലച്ചിത്രങ്ങളിലും ടെലിവിഷനിലും തിരക്കഥാരചന എന്നീ മേഘലകളിലും പ്രവർത്തിക്കുന്നുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും രംഗത്തെത്തിയ യുവ നാടകപ്രവർത്തകരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെടുന്നു.[1] നാടകത്തിന്റെ ഭാഷയിൽ നവീകരണം ആവശ്യമുണ്ട് എന്ന് വിശ്വസിക്കുന്നയാളാണിദ്ദേഹം.[2] ജീവിതരേഖകോഴിക്കോട് എരഞ്ഞിപ്പാലത്താണ് ഇദ്ദേഹം ജനിച്ചത്. കോഴിക്കോട് കാഴ്ച്ച് തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകാംഗമാണ് ഇദ്ദേഹം. കഥാകൃത്ത് കൂടിയായ ഇദ്ദേഹം ടി.വി., ചലച്ചിത്രം തുടങ്ങിയ മാദ്ധ്യമങ്ങൾക്കുവേണ്ടിയും രചന സംവിധാനം എന്നീ മേഘകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിനീതയാണ് ഭാര്യ. ആദിത്ത്, അഥീന എന്നിവരാണ് മക്കൾ. [3] ഇദ്ദേഹം കോഴിക്കോട് മേധ ബുക്ക്സിന്റെ എഡിറ്റർ ഇൻ ചാർജ്ജ് ആണ്. പുരസ്കാരങ്ങൾ
കൃതികൾനാടകങ്ങൾ
എഡിറ്റ് ചെയ്ത പുസ്തകങ്ങൾനോവൽ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia