സതേൺ നേവൽ കമാന്റ്
ഭാരതീയ നാവികസേനയുടെ മൂന്ന് ഘടകങ്ങളിൽ ഒന്നാണ് സതേൺ നേവൽ കമാന്റ്. കൊച്ചിയിലെ ഐ. എൻ. എസ്. വെന്തുരുത്തിയാണ് ഇതിന്റെ ആസ്ഥാനം. (മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാന്റ് വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാന്റ് എന്നിവയാണ് മറ്റ് മറ്റ് രണ്ട് ഘടകങ്ങൾ) ഉത്തരവാദിത്ത മേഖലഫ്ലാഗ് ഓഫീസർ കാന്റിംഗ് - ഇൻ-ചീഫ് ആണ് നേവൽ കമാന്റിന്റെ തലവൻ. ഇന്ത്യൻ നാവികസേനയുടെ മുഴുവൻ സൈനികർക്കുമുള്ള പരിശീലന കേന്ദ്രമാണ് ഇവിടം. ഈ കേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങൾ ഗുജറാത്തിലെ ജാംനഗറിലും മഹാരാഷ്ട്രയിലെ ലോണാവാലയിലും ഗോവയിലും ഒറീസയിലും ഉണ്ട്. എങ്കിലും പരിശീലന വിഭാഗങ്ങൾ ഭൂരിഭാഗവും കൊച്ചിയിലെ നാവിക കേന്ദ്രത്തിൽത്തന്നെയാണ്. ഇതിന്റെ ഭാഗമായ ഐ. എൻ. എസ്. ദ്വീപ് രക്ഷക് ലക്ഷദ്വീപിലെ കവരത്തി ദ്വീപിലാണ് ആസ്ഥാനമാക്കിയിട്ടുള്ളത്. സൗകര്യങ്ങൾസതേൺ നേവൽ കമാന്റിൽ താഴെപ്പറയുന്ന സൗകര്യങ്ങളുണ്ട്[1].
നാവിക കേന്ദ്രങ്ങൾസതേൺ നേവൽ കമാന്റിന്റെ കീഴിൽ താഴെപ്പറയുന്ന കേന്ദ്രങ്ങളുണ്ട്. [2]
അവലംബം
|
Portal di Ensiklopedia Dunia