സത്യ പോൾ അഗർവാൾ
ഒരു ഇന്ത്യൻ ന്യൂറോ സർജനും അക്കാദമിഷ്യനും പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേറ്ററുമാണ് സത്യ പോൾ അഗർവാൾ. [1] [2] ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നിലവിലെ സെക്രട്ടറി ജനറലാണ്. [3] വൈദ്യശാസ്ത്രം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ സേവനങ്ങൾക്ക് 2010 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മ ഭൂഷൺ നൽകി ആദരിച്ചു. [4] പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ, 2004 ലെ സുനാമി തുടങ്ങി നിരവധി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അഗർവാൾ സജീവമായിരുന്നു. ഇതിന് ഹെൻറി ഡുനന്റ് മെഡൽ ലഭിച്ചു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. [1] ആരോഗ്യം, സുരക്ഷിതമായ വെള്ളം, മെച്ചപ്പെട്ട ശുചിത്വം എന്നിവ സംബന്ധിച്ച റെഡ് ക്രോസ്, റെഡ് ക്രസന്റ് സ്റ്റാറ്റ്യൂട്ടറി മീറ്റിംഗുകളുടെ വക്താവാണ് [5] [6] സെമിനാറുകളിലും കോൺഫറൻസുകളിലും അദ്ദേഹം നിരവധി പ്രഭാഷണങ്ങളും മുഖ്യ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട് [7] [8] സ്ഥാനങ്ങൾ
അവാർഡുകളും അംഗീകാരങ്ങളും
രചനകൾ
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia