സത്യസായി ഗ്രാമം ഇരിയ![]() ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് - കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.[1][2] ![]() കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു.[3] ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്. സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾവീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.[4] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia