സത്യേന്ദ്രനാഥ് ബോസു
സത്യേന്ദ്രനാഥ് ബോസു (ബംഗാളി: സത്യേന്ദ്രനാഥ് ബോസ് അഥവാ സത്യൻ ബോസ്) (1882 ജൂലൈ 30 - 1908 നവംബർ 1908),ഒരു ഇന്ത്യൻ ബംഗാളി വിപ്ലവകാരിയായിരുന്നു 1908 ഓഗസ്റ്റ് 31-ന് ആലിപ്പൂർ സെൻട്രൽ ജയിലിലെ ജയിൽ ആശുപത്രിയിൽ കനയിലാൽ ദത്തയുമായി [1] ചേർന്ന് നടത്തിയ ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്ന നാരായണനാഥ് ഗോസ്വാമിയുടെ കൊലപാതകത്തിന് ബ്രിട്ടീഷുകാർ ശിക്ഷിച്ചു. ,[2] 1908 നവംബർ 21 ന് സത്യേന്ദ്രാ നാഥ ബോസുവിനെ തൂക്കിലേറ്റപ്പെട്ടു. [3] ആദ്യകാലം1882 ജൂലൈ 30 ന് പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ (ഇപ്പോൾ പാസിം മിഡ്നാപൂരിൽ ) ജനിച്ചു. അച്ഛൻ അഭയ ചരൺ ബോസു മിഡ്നാപൂർ കോളേജിലെ പ്രൊഫസറായിരുന്നു. 1850 കാലഘട്ടത്തിൽ അദ്ദേഹം മിഡ്നാപൂരിൽ താമസമാക്കി. പിന്നീട് ഇത് സത്യേന്ദ്രനാഥിന്റെ വാസസ്ഥലമായിത്തീർന്നു. അഭയ ചരണിന് അഞ്ച് മക്കൾ ഉണ്ടായിരുന്നു (ജ്ഞാനേന്ദ്ര നാഥ്, സത്യേന്ദ്രനാഥ്, ഭൂപേന്ദ്രനാഥ്, സുബോദ് കുമാർ, മറ്റൊരു ആൺകുട്ടി), മൂന്നു പെൺമക്കൾ.[4] പത്ത് വയസ്സ് ജൂനിയർ ആയിരുന്നെങ്കിലും, ശ്രീ അരബിന്ദോയുടെ അമ്മാവനാണ് സത്യേന്ദ്രനാഥ്. ബോസു കുടുംബം ആദ്യം നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബോറൽ ഗ്രാമത്തിൽ നിന്നും ആരംഭിച്ചു. ബാബു രാജ് നാരായൺ ബോസുവിന്റെ പിൻഗാമികളും.ആയിരുന്നു. ബാബുരാജ് നാരായൺ ബോസുവിന്റെ പിതാവ്, ബാബു നന്ദു കിഷോർ ബോസു, രാജാ റാം മോഹൻ റോയിയുടെ ശിഷ്യനായിരുന്നു. ബ്രഹ്മോയിസത്തിനു വേണ്ടി പ്രവർത്തിച്ച കുടുംബത്തിൽ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. ബാബു നന്ദു കിഷോർക്ക് മൂന്ന് ആൺമക്കളുണ്ട്. ബാബുരാജ് നാരായണൻ മൂത്തതായിരുന്നു. ബാബു രാജ് നാരായണന്റെ ഭക്തിയും അക്ഷരാഭ്യാസമുള്ള ഒരു മനുഷ്യനെന്ന ബഹുമതി വ്യാപകമായിരുന്നു. ഇതുകൂടാതെ, ആദി ബ്രഹ്മസമാജത്തിന്റെ ഒരു പ്രമുഖ അംഗമായിരുന്നു അദ്ദേഹം, അന്നത്തെ ഹിന്ദു കോളേജിലെ സീനിയർ പണ്ഡിതനായിരുന്നു. [5]മദൻമോഹൻ, അഭയ ചരൺ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാർ. 1850-ൽ ബാബു രാജ് നാരായണൻ തന്റെ രണ്ട് ഇളയ സഹോദരന്മാരോടൊപ്പം തന്റെ പൂർവികഗ്രാമങ്ങൾ ഉപേക്ഷിച്ച് മിഡ്നാപൂരിലെത്തി. അവിടത്തെ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. 1867-ൽ ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ചതിനുശേഷം കുറച്ചു കാലം കഴിഞ്ഞു കൊൽക്കത്തയിൽ വന്നു. പിന്നീട് 1880 -ൽ ദിയോഘറിൽ കുടുംബത്തോടൊപ്പം താമസിച്ചു. 1899- ൽ അദ്ദേഹം അന്തരിച്ചു. [6] ചിത്രശാല
ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾ. |
Portal di Ensiklopedia Dunia