സത്രിയ നൃത്തം

സത്രിയ നൃത്തം

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ്‌ സാത്രിയ. അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്[1]. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി.

പേരിനു പിന്നിൽ

സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് സാത്രിയ എന്ന പേരുണ്ടായത്. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്.

ഘടകങ്ങൾ

ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രാചാര്യമുള്ള ഒന്നാണിത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ആസ്സാമിൽ മാത്രമാണ് ഇതിന് പ്രാധാന്യം ഉള്ളത്. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് ഇത്.

പ്രശസ്ത നർത്തകർ

  1. കൃഷ്ണാക്ഷി കശ്യപ്
  2. അന്വേഷാ മൊഹന്ത
  3. അനന്യ മഹന്ത
  4. വയലീന ബൊർദോലൊയ്
  5. ദേവിക പാലുക്
  6. മല്ലിക കന്ദളി
  7. മീനാക്ഷി മേധി
  8. രാമകൃഷ്ണതാലുക്ദാർ

അവലംബം

  1. http://www.mathrubhumi.com/kollam/malayalam-news/kollam-1.1376315[പ്രവർത്തിക്കാത്ത കണ്ണി]



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya