സത്‌നാംസിങ്ങിന്റെ കൊലപാതകം
അമൃതാനന്ദമയി മഠത്തിൽ എത്തിയ ബീഹാർ സ്വദേശിയായ സത്‌നാംസിങ് 2012 ഓഗസ്റ്റിൽ പേരൂർക്കട മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ വച്ച് കൊല്ലപ്പെട്ടു. 23 വയസായിരുന്നു സത്‌നാമിന്. ദുരൂഹ സാഹചര്യത്തിലാണ് മരണം സംഭവിച്ചത്.[1] ഈ സംഭവത്തിൽ അന്വേക്ഷണം ശരിയായ ദിശയിലല്ല നടന്നത് എന്ന കാരണത്താൽ സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയെ അറിയിച്ചു. സത്‌നാംസിങ്ങിൻറെ പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.[2] സംഭവംആത്മീയാന്വേഷകനായാണ് സത്നാം കേരളത്തിലെത്തിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് അദ്ദേഹത്തെ പിടികൂടി. ആശ്രമത്തിലെത്തിയ സത്‌നാംസിങ്ങിനെ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇതിൽ പ്രധാനം[3]. പിന്നീട് മാനസികരോഗിയാണ് എന്ന സംശയത്താൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് മർദ്ദനത്തിനിരയായാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 4നാണ് സത്നാം മരണപ്പെട്ടത്. അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയിൽ സർക്കാർ ബോധിപ്പിച്ചു. സത്‌നാംസിങ്ങിന്റെ ശരീരത്തിൽ 77 മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവിൽ പലതും കേബിൾ, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.[4] ശിരസ്സിന് പിന്നിൽ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണകാരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.[2] കൂടാതെ മുറിവുകൾ മരണത്തിന് 24 മണിക്കൂർ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.[2] കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ സെക്രട്ടേറിയറ്റിനുമുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.[5] അന്വേഷണംവിവിധ കേസുകളിൽ പ്രതികളായ മാനസികരോഗികൾ എന്നു പേരിൽ കഴിയുന്ന നാലു പേരെ പ്രതികളാക്കി സംഭവത്തിൽ ക്രൈംബ്രാഞ്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.[6] ഐ.ജി ബി. സന്ധ്യയാണ് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത്.[2] കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രൻ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികൾ. സഹതടവുകാരുമായി സത്‌നാംസിങ് ബലപ്രയോഗം നടത്തുന്നതുകണ്ട വാർഡൻ വിവേകാനന്ദനും അറ്റൻഡർ അനിൽകുമാറും സത്‌നാമിനെ കൈയേറ്റം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് പ്രകാരം കേബിൾ വയർ കൊണ്ട് ശരീരത്തിൽ അടിക്കുകയും തല പിടിച്ച് ചുവരിൽ ഇടിക്കുകയും ചെയ്തു. പ്രശസ്തരുടെ അഭിപ്രായങ്ങൾ
അവലംബം |
Portal di Ensiklopedia Dunia