സന്തോഷ് കുമാർ മിത്ര
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സജീവ പ്രവർത്തകനുമായിരുന്നു സന്തോഷ് മിത്ര അഥവാ സന്തോഷ് കുമാർ മിത്ര (ബംഗാളി: स्क्पोलत चौमार মিত্র) (1900 ഓഗസ്റ്റ് 15 - 1931 സെപ്റ്റംബർ 16). ആദ്യകാലജീവിതം1900 ഓഗസ്റ്റ് 15 ന് കൊൽക്കത്തയിൽ ഒരു മധ്യവർഗ്ഗ കുടുബത്തിലാണ് മിത്രയുടെ ജനനം. 1915 ൽ കൊൽക്കത്ത ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസ്സായി. പിന്നീട് 1919 ൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1921-22 കാലയളവിൽ അദ്ദേഹം എം.എയും എൽ.എൽ.ബിയും പൂർത്തിയാക്കി.[1] വിപ്ലവ പ്രവർത്തനങ്ങൾസന്തോഷ് മിത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സ്വരാജ് സേവക് സംഘം സ്ഥാപിച്ച അദ്ദേഹം ഹൂഗ്ലി വിദ്യാ മന്ദിറുമായി ഇത് ബന്ധിപ്പിച്ചു. കൊൽക്കത്തയിൽ അദ്ദേഹം ജവഹർലാൽ നെഹ്രുവിന്റെ അദ്ധക്ഷതയിൽ സോഷ്യലിസ്റ്റ് സമ്മേളനം സംഘടിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനം സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷം മിത്ര സ്വാതന്ത്ര്യസമര പോരാട്ടത്തിൽ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് മാറി. കൊലപാതകവുമായി ബന്ധപ്പെട്ട് 1923 ൽ അറസ്റ്റിലായിരുന്നു.[2] മരണം1931 സെപ്തംബർ 16 ന് ഹിജ്ലി തടങ്കൽപ്പാളയത്തിൽ വെച്ച് നിരായുധരായ സന്തോഷ് കുമാറിനെയും ഒപ്പം മറ്റൊരു തടവുകാരനായ താരകേശ്വർ സെൻഗുപ്തയെയും ബ്രിട്ടീഷ് പോലീസ് വെടിവെച്ചു.[3][4] രണ്ട് വെടിയുണ്ടകൾ വയറ്റിൽ കൊണ്ട് മിത്ര മരണമടഞ്ഞു.[5] രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ![]() ![]() അവലംബം
|
Portal di Ensiklopedia Dunia