സമ്മർ ഇൻ ബത്‌ലഹേം
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്. ഈ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്‌തു തമിഴിലേക്ക് ഭാഗികമായി ലെസ ലെസ (2003) എന്ന പേരിൽ റീമേക്ക് ചെയ്തു. ഈ സിനിമ രണ്ട് അമേരിക്കൻ സിനിമകളായ ഫിഡ്‌ലർ ഓൺ ദ റൂഫ് , കം സെപ്തംബർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . മേരീ ആവാസ് സുനോ എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് വേളയിൽ സിയാദ് കോക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു . അഭിനേതാക്കൾ
സംഗീതംഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia