സയാമീസ് ഇരട്ടകൾ
ഭ്രൂണാവസ്ഥയിൽത്തന്നെ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ജനിക്കുന്ന ഇരട്ടക്കുട്ടികളാണ് സയാമീസ് ഇരട്ടകൾ (Conjoined twins) [1]. ഒട്ടിച്ചേർന്ന ഇരട്ടകുട്ടികളുടെ മുൻഭാഗമോ പിൻഭാഗമോ പൂർണമായോ ഭാഗികമായോ ഒട്ടിച്ചേർന്നിരിക്കാം. ശരീരത്തിനുള്ളിലെ അവയവങ്ങൾ രണ്ടു കുട്ടികൾക്കും വെവ്വേറെയുണ്ടാവാം. ഇങ്ങനെയെങ്കിൽ ഈ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്താം. ചിലപ്പോൾ പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ടു കുട്ടികൾക്കുംകൂടി ഒന്നുമാത്രമേ കാണുകയുള്ളു. ഇങ്ങനെയുള്ള ഇരട്ടക്കുട്ടികൾക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്. വളരെ അപൂർവ്വമായി മാത്രമേ സയാമീസ് ഇരട്ടകൾ ജനിക്കാറുള്ളു. ശരാശരി ഒരുലക്ഷത്തി ഇരുപതിനായിരത്തിന് ഒന്ന് എന്ന അംശബന്ധത്തിലാണ് ഇത്തരം ജനനം നടക്കുന്നത്[2]. എഴുപത് ശതമാനം ശിശുക്കളും ജനിച്ച ഉടൻ തന്നെ മരണപ്പെടുന്നു. രക്ഷപ്പെടുന്നത് കൂടുതലും പെൺശിശുക്കളാണ്[3]. സസ്തനികളെക്കൂടാതെ മത്സ്യങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവികളിലും ഈ പ്രതിഭാസം കാണാറുണ്ട്[4]. കാരണംഗർഭധാരണത്തിന്റെ ആദ്യനാളുകുളിലാണ് ഭ്രൂണം വിഘടിക്കുന്നത്. ഇത് പൂർണ്ണമായി നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് സയാമീസ് ഇരട്ടകൾ ഉണ്ടാവുന്നത് [5]. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia