സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾമുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ(19 ഫെബ്രുവരി 1906 - 19 ജനുവരി 1973). മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു.[1] വിമോചനസമര കാലത്തെ ഒരു പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർ സിന്ദാബാദ്.[2] മുസ്ലിം ലീഗിനെ കേരളത്തിലെ നിർണായക ശക്തിയായി ഉയർത്തുന്നതിൽ തങ്ങളുടെ പങ്ക് വലുതാണ് കേരളത്തിലെ മദ്രസ്സ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയി അറിയപ്പെടുന്നു.കേരളത്തിലെ ജനാധിപത്യ ഭരണകൂടങ്ങളുടെ അണിയറ ശില്പിയായി വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും മുന്നണി ധാരണയുണ്ടാക്കി മുസ്ലിം ലീഗിന് മന്ത്രിസഭ പ്രാതിനിധ്യം നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.അതുവഴി സുസ്ഥിരമായ ജനാധിപത്യ ഗവൺമെൻറുകൾ രൂപീകരിക്കപ്പെടുകയും അത് സംസ്ഥാനത്തിന്റെ വികസനത്തിനും ഗുണകരമായി പ്രവർത്തിക്കുകയും ചെയ്തു. അവലംബം
അധിക വായനയ്ക്ക് |
Portal di Ensiklopedia Dunia