സരറ്റോഗ സ്പ്രിംഗ്സ്
സരറ്റോഗ സ്പ്രിംഗ്സ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സരറ്റോഗ കൗണ്ടിയിലെ ഒരു നഗരമാണ് . 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 26,586 ആയിരുന്നു. ഈ പ്രദേശത്തെ ധാതു നീരുറവകളുടെ സാന്നിധ്യം നഗരത്തിന്റെ ഈ പേര് പ്രതിഫലിപ്പിക്കുകയും 200 വർഷത്തിലേറെയായി സരറ്റോഗയെ ഒരു ജനപ്രിയ റിസോർട്ട് കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഒരു കുതിരപ്പന്തയ ട്രാക്കായ സരടോഗ റേസ് കോഴ്‌സും സംഗീത-നൃത്ത വേദിയായ സരടോഗ പെർഫോമിംഗ് ആർട്സ് സെന്ററും ഇവിടെ സ്ഥിതിചെയ്യുന്നു. ചരിത്രംഡച്ച്, ബ്രിട്ടീഷ് കോളനിക്കാരാൽ പുറത്താക്കപ്പെടുന്നതിനു മുമ്പ് അൽഗോൺക്വിയൻ സംസാരിക്കുന്ന മഹിക്കൻ തദ്ദേശികൾ ഈ മനോഹരമായ പ്രദേശത്ത് അധിവസിച്ചിരുന്നു. മഹിക്കൻ വർഗ്ഗക്കാർ ക്രമേണ കിഴക്കൻ പ്രദേശത്തേയ്ക്കു മാറുകയും ശേഷിക്കുന്ന മറ്റ് ആളുകളുമായി സഖ്യമുണ്ടാക്കി, മസാച്യുസെറ്റ്സിലെ സ്റ്റോക്ക്ബ്രിഡ്ജിന് സമീപം തദ്ദേശവാസികൾക്കായി സജ്ജമാക്കിയിരുന്ന ഒരു മിഷനിൽ അധിവാസമാരംഭിച്ചു. അവിടെ അവർ സ്റ്റോക്ക്ബ്രിഡ്ജ് ഇന്ത്യക്കാർ എന്നറിയപ്പെട്ടു. ബ്രിട്ടീഷുകാർ 1691 ൽ ഹഡ്‌സൺ നദിയുടെ പടിഞ്ഞാറേ കരയിൽ സരറ്റോഗ കോട്ട പണിതു. താമസിയാതെ, ബ്രിട്ടീഷ് കോളനിക്കാർ നിലവിലെ ഗ്രാമമായ ഷൂയ്‍ലർവില്ലെയ്ക്ക് ഒരു മൈൽ തെക്കുഭാഗത്തായ താമസമാക്കി. 1831 വരെ ഇത് സരറ്റോഗ എന്നറിയപ്പെട്ടിരുന്നു. ഗ്രാമത്തിന് 10 മൈൽ (16 കിലോമീറ്റർ) പടിഞ്ഞാറായി ഇന്ന് ഹൈ റോക്ക് സ്പ്രിംഗ് എന്ന് വിളിക്കപ്പെടുന്നതായ നീരുറവകൾക്ക് ഔഷധഗുണങ്ങളുണ്ടെന്ന് തദ്ദേശവാസികൾ വിശ്വസിച്ചു. 1767-ൽ ഫ്രഞ്ച്, ഇന്ത്യൻ യുദ്ധത്തിലെ വീരനായ ബ്രിട്ടീഷ് പട്ടാളക്കാരനായ വില്യം ജോൺസനെ അമേരിക്കൻ അമേരിക്കൻ സുഹൃത്തുക്കൾ വസന്തകാലത്ത് യുദ്ധ മുറിവുകൾക്ക് ചികിത്സയ്ക്കായി കൊണ്ടുവന്നു. 1767-ൽ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിലെ വീരനായകനായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരനായ വില്യം ജോൺസനെ അദ്ദേഹത്തിന്റെ അമേരിന്ത്യൻ സുഹൃത്തുക്കൾ വസന്തകാലത്ത് യുദ്ധത്തിലേറ്റ മുറിവുകൾക്ക് ചികിത്സയ്ക്കായി കൊണ്ടുവന്നു. (1756-ൽ, മൊഹാവ്ക്കുമായും മറ്റ് ഇറോക്വോയിസ് ഗോത്രങ്ങളുമായും സഖ്യമുണ്ടാക്കുന്നതിൽ വിജയിച്ചതിനേത്തുടർന്ന് ജോൺസനെ വടക്കുകിഴക്കൻ മേഖലയിലെ ബ്രിട്ടീഷ് ഇന്ത്യൻ അഫയേർസ് സൂപ്രണ്ടായി നിയമിച്ചു. അദ്ദേഹം അവരുടെ ഭാഷ പഠിക്കുകയും നിരവധി വ്യാപാര ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കച്ചവടത്തിൽ നിന്നും ഭൂമി ഇടപാടുകളിൽനിന്നും അദ്ദേഹം വലിയ സമ്പത്ത് നേടിയ അദ്ദേഹത്തെ ഇറോക്വോയിസുകളുമായുള്ള സേവനങ്ങളുടെ പേരിൽ ബ്രിട്ടീഷ് കിരീടം നൈറ്റ് പദവി നൽക് ബഹുമാനിച്ചിരുന്നു.) ആദ്യത്തെ സ്ഥിര യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരൻ 1776 ൽ ഇവിടെ ഒരു വാസസ്ഥലം നിർമ്മിച്ചു.[5] നീരുറവകൾ സഞ്ചാരികളെ ആകർഷിക്കുകയും ഗിഡിയോൻ പുട്‌നം എന്ന കുടിയേറ്റക്കാരൻ യാത്രക്കാർക്കായി ആദ്യത്തെ ഹോട്ടൽ ഇവിടെ നിർമ്മിച്ചു. പുട്നം റോഡുകൾ സ്ഥാപിക്കുകയും പൊതു ഇടങ്ങളായി ഉപയോഗിക്കാനുള്ള ഭൂമി സംഭാവന നൽകുകയും ചെയ്തു. അമേരിക്കൻ വിപ്ലവ യുദ്ധത്തിന്റെ വഴിത്തിരിവായ സരറ്റോഗ യുദ്ധം സരടോഗ സ്പ്രിംഗ്സിൽ നടന്നില്ല. പകരം, സ്റ്റിൽവാട്ടർ ടൌണിന്റെ തെക്കുകിഴക്കായി 15 മൈൽ (24 കിലോമീറ്റർ) അകലെയാണ് ഈ യുദ്ധഭൂമി. രണ്ട് യുദ്ധങ്ങൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു മ്യൂസിയം മുൻ യുദ്ധക്കളങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സരറ്റോഗയിലെ ബ്രിട്ടീഷ് കീഴടങ്ങലിനുമുമ്പുള്ള ബ്രിട്ടീഷ് പാളയം നഗരത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്കായി ഷൂയ്‍ലർവില്ലെയിലുണ്ട്. അവിടെ താൽപ്പര്യമുണർത്തുന്ന നിരവധി ചരിത്ര അടയാളങ്ങൾ നിലനിൽക്കുന്നു. യുദ്ധത്തിലെ വാളിന്റെ കീഴടങ്ങൽ സമർപ്പണം നടന്നത് ഷൂയ്‍ർവില്ലിന് തെക്കുള്ള സാരറ്റോഗ കോട്ടയിലായിരുന്നു. ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 29.1 ചതുരശ്ര മൈൽ (75 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 28.4 ചതുരശ്ര മൈൽ (74 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും 0.6 ചതുരശ്ര മൈൽ (1.6 ചതുരശ്ര കിലോമീറ്റർ) (2.17%) വെള്ളവുമാണ്. കാലാവസ്ഥ
അവലംബം
|
Portal di Ensiklopedia Dunia