സ്പെയിനിലെ കാറ്റലോണിയയിൽ നിന്നുള്ള നീന്തൽക്കാരിയാണ് സരായ് ഗാസ്കോൺ മോറെനോ (ജനനം: 1992 നവംബർ 16).
ആദ്യകാലജീവിതം
1992 നവംബർ 16 ന് ബാഴ്‌സലോണ പ്രവിശ്യയിലെ ടെറാസയിലാണ് ഗാസ്കോൺ ജനിച്ചത്. അവർക്ക് ഒരു വൈകല്യമുണ്ട്. [1] അതിൽ ഇടത് കൈത്തണ്ടയുടെ ഭാഗമില്ലാതെയാണ് അവർ ജനിച്ചത്.[2]2013-ൽ മെറിറ്റ് ഇൻ സ്പോർട്സിനുള്ള (റിയൽ ഓർഡൻ അൽ മെറിറ്റോ ഡിപോർടിവോ) സിൽവർ റോയൽ അവാർഡ് അവർക്ക് ലഭിച്ചു.[3]
നീന്തൽ
ഗാസ്കോൺ ഒരു എസ് 9 തരം നീന്തൽക്കാരിയാണ്. [1]സ്പാനിഷ് ഫെഡറേഷൻ ഓഫ് സ്പോർട്സ് ഫോർ ഫിസിക്കലി ഡിസേബിൾഡ് (എഫ്ഇഡിഡിഎഫ്) മായി അവർ ബന്ധപ്പെട്ടിരിക്കുന്നു.[4]
2010-ൽ, ബാഴ്സലോണ പ്രവിശ്യയിലെസാന്റ് കുഗാട്ടിലുള്ള സെന്റർ ഡി ആൾട്ട് റെൻഡിമെന്റ് അല്ലെങ്കിൽ സിഎആർ (ഹൈ പെർഫോമൻസ് സെന്റർ) ൽ ഗാസ്കോൺ പരിശീലനം നേടി.[7]ആ വർഷം ടെനറൈഫ് ഇന്റർനാഷണൽ ഓപ്പണിൽ അവർ മത്സരിച്ചു.[8]
പതിനേഴുകാരിയായ അവർ 2010-ൽ നെതർലാൻഡിൽ നടന്ന അഡാപ്റ്റഡ് നീന്തൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. അവിടെ ഒരു ജോഡി വെള്ളി മെഡലുകളും മൂന്ന് വെങ്കലവും നേടി.[7][9]പതിനെട്ടുകാരിയായ അവർ 2011-ൽ ജർമ്മനിയിലെ ബെർലിനിൽ നടന്ന ഐപിസി യൂറോപ്യൻ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. അവിടെ 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ സ്വർണം നേടി.[10][11] 200 മീറ്റർ ഫ്രീസ്റ്റൈൽ മൽസരത്തിൽ അവർ വെള്ളി മെഡലും നേടി. [12]
2012-ൽ, ഗാസ്കാൻ സ്പെയിനിലെ പാരാലിമ്പിക് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓട്ടോണമസ് കമ്മ്യൂണിറ്റികളിൽ മത്സരിച്ചു. ബാഴ്‌സലോണയെ പ്രതിനിധീകരിച്ച് എസ്ബി 9 വനിതകളുടെ 100 മീറ്റർ ബ്രെസ്റ്റ്‌ട്രോക്കിൽ ഒന്നാം സ്ഥാനത്തെത്തി.[13]2012 സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുത്ത അവർ 100 മീറ്റർ ബട്ടർഫ്ലൈ മൽസരത്തിൽ വെള്ളി മെഡലും 100 മീറ്റർ ഫ്രീസ്റ്റൈൽ മൽസരത്തിൽ വെങ്കലവും നേടി. [1]4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ മത്സരത്തിൽ അവർ, എസ്ഥർ മൊറേൽസ്, തെരേസ പെരേൽസ്, ഇസബെൽ യിംഗിയ ഹെർണാണ്ടസ് എന്നിവരോടൊപ്പം നാലാം സ്ഥാനത്തെത്തി.[14]സബഡെൽ നീന്തൽ ക്ലബ് ആതിഥേയത്വം വഹിച്ച കാറ്റലോണിയയുടെ 2013 നീന്തൽ ചാമ്പ്യൻഷിപ്പിൽ അവർ മത്സരിച്ചു. അവിടെ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്ന ഒമ്പത് സ്പാനിഷ് നീന്തൽക്കാരിൽ ഒരാളായിരുന്നു.[15] സ്പെയിനിലെ കറ്റാലൻ പ്രദേശത്ത് നിന്ന്, 2012-ൽ പ്ലാൻ എ.ഡി.ഒ സ്കോളർഷിപ്പ് കരസ്ഥമാക്കി. [16] 2013 ലെ ഐപിസി നീന്തൽ ലോക ചാമ്പ്യൻഷിപ്പിൽ അവർ മത്സരിച്ചു.[17][18]
അവലംബം
↑ 1.01.11.21.3"Biografías" (in Spanish). Spain: Comité Paralímpico Español. 2012. Retrieved June 26, 2013.{{cite web}}: CS1 maint: unrecognized language (link)
↑"Internationale Deutsche Meisterschaften im Schwimmen" (in ജർമ്മൻ). Berlin, Germany: Paralympischer Sport Club Berlin. {{cite web}}: Missing or empty |url= (help)