സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ![]() ![]() ഭൂമിയിലെ പട്ടിണി, ദാരിദ്ര്യം, രോഗം, മാതൃ-ശിശു മരണങ്ങൾ എന്നിവ കുറച്ചുകൊണ്ടുവരുക എന്ന സുപ്രധാന ലക്ഷ്യത്തിനു വേണ്ടി 1996ൽ ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തു. തുടർന്ന്, ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളും മറ്റ് 23 അന്തർദേശീയ സംഘടനകളും, 2000 സെപ്റ്റംബറിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഒത്തുചേർന്ന് നടത്തിയ സഹസ്രാബ്ദ ഉച്ചകോടി സമ്മേളനത്തിൽ (Millennium summit 2000 ), നടത്തിയ സഹസ്രാബ്ദ പ്രഖ്യാപനം (Millennium Declaration ) അനുസരിച്ച് 2015 ആവുമ്പോഴേക്കും നേടണമെന്ന് തീരുമാനിച്ചിട്ടുള്ള 8 വികസന ലക്ഷ്യങ്ങൾ ആണ് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ (Millennium Development Goals: MDGs). ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 8 വികസന ലക്ഷ്യങ്ങൾലക്ഷ്യം1. ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക.
![]() സമയബന്ധിത പദ്ധതി2015-ഓടെ ഓരോരോ രാജ്യങ്ങളും മേൽപ്പറഞ്ഞ ഓരോ കാര്യങ്ങളിലും പരമാവധി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കണം എന്നതരത്തിൽ ഒരു സമയബന്ധിത പദ്ധതിയായിട്ടാണ് ഐക്യരാഷ്ട്രസഭ ഈ ലക്ഷ്യങ്ങളെ ലോകരാജ്യങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചത്. ഇതിന്റെ പ്രായോഗിക മാർഗരേഖ 2000 സെപ്റ്റംബറിലെ സമ്മേളനത്തിൽ തയ്യാറാക്കി തീരുമാനിക്കപ്പെട്ടു.
|
Portal di Ensiklopedia Dunia