സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രം
ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു കടുവ സംരക്ഷണകേന്ദ്രമാണ് സഹ്യാദി കടുവ സംരക്ഷണകേന്ദ്രം. 2008ൽ ഇന്ത്യാഗവൺമെന്റാണ് ഈ സംരക്ഷണകേന്ദ്രം നിർമ്മിച്ചത്. പശ്ചിമഘട്ടത്തിന്റെ സഹ്യാദ്രി മലനിരകളിലാണ് ഈ കടുവസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഈ കടുവസംരക്ഷണകേന്ദ്രം വ്യാപിച്ചുകിടക്കുന്നു. നിത്യഹരിതവനങ്ങളും അർദ്ധ നിത്യ ഹരിതവനങ്ങളുമാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. ആർദ്രത കൂടിയ കാലാവസ്ഥയാണ് പൊതുവേ. സതര (മഹാബലേശ്വർ, മേധ, സതര, പഠാൻ), സാംഗ്ലി(ശൈരല താലൂക്ക്), കോലാപൂർ(ശൗവാടി താലൂക്ക്), രത്നഗിരി(സംഗമേശ്വർ, ഖീഡ് താലൂക്കുകൾ) എന്നീജില്ലകളിലായി സഹ്യാദ്രി കടുവസംരക്ഷണകേന്ദ്രം വ്യാപിച്ചുകിടക്കുന്നു. പ്രദേശംസഹ്യാദ്രി കടുവസംരക്ഷണകേന്ദ്രത്തിന്റെ വടക്കുഭാഗം കൊയ്ന വന്യജീവിസംരക്ഷണകേന്ദ്രവും തെക്കുഭാഗം ചന്ദോളി ദേശീയോദ്യാനവും പങ്കുവയ്ക്കുന്നു. രാധാനഗരി വന്യജീവിസംരക്ഷണകേന്ദ്രം കൂടി ഇതിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്. സഹ്യാദ്രി കടുവസംരക്ഷണകേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം
ഇതും കാണുക
References |
Portal di Ensiklopedia Dunia