1 എസ്.ഡി.എ.ആർ. സർക്കാർ അൾജീരിയയിലെടിൻഡോഫ് അഭയാർത്ഥികേന്ദ്രങ്ങളാസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പശ്ചിമസഹാറയിലെ മൊറോക്കൻ മതിലിനു കിഴക്കുള്ള ഭാഗങ്ങൾ സ്വതന്ത്രമേഖല എന്ന പേരിൽ അവർ നിയന്ത്രിക്കുന്നു. ബിർ ലെഹ്ലു ഈ മേഖലക്കകത്താണ്. 2 പശ്ചിമസഹാറ മൊത്തം തങ്ങളുടേതാണെന്നാണ് എസ്.ഡി.എ.ആർ. അവകാശപ്പെടുന്നത്. 3 അവസാനം ജനസംഖ്യാകണക്കെടുപ്പ് നടന്ന 1975 മുതലുള്ള ജനസംഖ്യാവർദ്ധനവിന്റെ താരതമ്യപഠനമനുസരിച്ച് പശ്ചിമസഹാറയിലെ ഏകദേശജനസംഖ്യയാണ് 500,000. അൾജീരിയയിലെ ടിൻഡോഫ് പ്രവിശ്യയിലെ അഭയാർത്ഥികേന്ദ്രങ്ങളിൽ വസിക്കുന്നവരുടെ എണ്ണമാണ് 100,000.
സ്പെയിനിന്റെ മുൻപത്തെ കോളനിയായിരുന്ന പശ്ചിമ സഹാറയിൽ സമ്പൂർണ്ണഭരണം അവകാശപ്പെടുന്ന പോലിസാരിയോ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാജ്യമാണ് സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (എസ്.എ.ഡി.ആർ) (അറബി: الجمهورية العربية الصحراوية الديمقراطية സ്പാനിഷ്: റിപബ്ലിക്ക അറബി സഹറാവി ഡെമോക്രാറ്റിക്ക (ആർ.എ.എസ്.ഡി)).
പോലിസാരിയോ ഫ്രണ്ട്1976ഫെബ്രുവരി 27-നു പ്രവാസികൾ ആയിരിക്കവേ സ്ഥാപിച്ച സർക്കാരാണിത്. രാജ്യാന്തരതലത്തിൽ ഈ രാജ്യം പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.
പോലിസാരിയോ മുന്നണിയുടെ അവകാശമനുസരിച്ചുള്ള പശ്ചിമസഹാറയുടെ മുഴുവൻ ഭാഗങ്ങളും ഇവരുടെ കീഴിലല്ല. ഇന്ന് മൊറോക്കോ ആണ് ഈ രാജ്യത്തിന്റെ ഭൂരിഭാഗവും, മൊറോക്കോയുടെ തെക്കൻ പ്രദേശങ്ങൾ എന്ന പേരിൽ, ഭരിക്കുന്നത്. പോലിസാരിയോ ഈ പ്രദേശങ്ങളെ കൈയേറിയ പ്രദേശങ്ങൾ ('Occupied Territory') എന്ന് വിളിക്കുന്നു. പശ്ചിമസഹാറയിലെ ബാക്കിയുള്ള ഭൂവിഭാഗത്തെ പോലിസാരിയോ സ്വതന്ത്ര മേഖല എന്ന പേരിൽ നിയന്ത്രിക്കുന്നു. മൊറോക്കോ ഈ പ്രദേശത്തെ ‘ബഫർ സോൺ‘ ആയി കരുതുന്നു.
↑Article 32 of the SADR constitution: The Polisario is the sole political formation allowed for Sahrawis to exercise politics until complete independenceSADR. "Constitution of the SADR". Archived from the original on 2007-11-11. Retrieved 19 October 2011.