സാംസംഗ് ഗാലക്‌സി എസ്-3
സാംസങ് ഇലക്ട്രോണിക്സ് 2012 മേയ് ആദ്യവാരം പുറത്തിറക്കിയ ഒരു ഫോണാണ് സാംസംഗ് ഗാലക്‌സി എസ് III. ഐഫോൺ സ്റ്റാൻഡേർഡ് ആഗ്രഹിക്കുന്ന ആൻഡ്രോയിഡ് പ്രേമികളെ ലക്ഷ്യം വെച്ചാണ് ഗാലക്‌സി എസ്-3 പുറത്തിറക്കിയത്. ആൻഡ്രോയിഡ് 4 അഥവാ ‘ഐസ്‌ക്രീം സാൻഡ്‌വിച്ച്’ ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എസ്3 യിലെ പ്രധാന സവിശേഷതകൾ ആണ് എസ്ബീം, സ്മാർട് സ്‌റ്റേ, സ്മാർട് അലേർട്ട്, എസ് വോയ്‌സ്, ഡയറക്റ്റ് കാൾ, പോപ്പ് അപ്പ് പ്ലേ തുടങ്ങിയവ. എസ്3 യിലെ ഈ സവിശേഷതകൾ സവിശേഷതകൾഎസ് – ബീംആൻഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രീലോടെഡ് ആയിട്ടുള്ള ‘ബീം’ അപ്ലിക്കേഷൻ കാര്യക്ഷമത കൂട്ടി ഇറക്കിയ വേർഷനാണ് ‘എസ് – ബീം’. ഇതിന്റെ ഉപയോഗം, എസ് – ബീം സപ്പോർട്ട് ചെയ്യുന്ന രണ്ടു ഫോണുകളുടെ പിൻവശം മുഖാമുഖം പിടിച്ച് വളരെ എളുപ്പത്തിൽ സൈസ് കൂടിയ ഡാറ്റകൾ ഷെയർ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും സാധിക്കും. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്ന പുതിയ ഒരു ടെക്‌നോളജി ആണ് ഇത് സാധ്യമാക്കുന്നത്. എസ് – വോയ്സ്ഐഫോണിലെ ‘സിരി’ അഥവാ ശബ്ദം കൊണ്ട് പ്രവർത്തിക്കുന്ന ആപ്ലിക്കേഷന് സമാനമായ എസ്3 യിലെ ആപ്ലിക്കേഷൻ ആണ് ‘എസ് വോയ്‌സ്. ഉപഭോക്താവ് നൽകുന്ന ശബ്ദ നിർദ്ദേശങ്ങൾക്കനുസരിച്ച് ഫോണിനെ പ്രവർത്തിപ്പിക്കുകയാണ് എസ് വോയ്‌സും ചെയ്യുന്നത്. സ്മാർട് സ്റ്റേഎസ്3 ഉപയോഗിക്കുന്ന ആൾ ഡിസ്‌പ്ലെ സ്‌ക്രീനിലേക്ക് നോക്കുന്ന സമയം മാത്രം സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസും വ്യക്തതയും വർദ്ധിപ്പിക്കുന്ന സംവിധാനം ആണ് ‘സ്മാർട് സ്‌റ്റേ’. അതായത്, സ്‌ക്രീനിൽ നിന്നും നിങ്ങൾ കണ്ണെടുത്താൽ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് ഫോൺ എനെർജി സേവിംഗ് മോഡിലേക്ക് പോവും. എസ്3 യുടെ ഫ്രൻറ് ക്യാമറ ഉപയോഗിച്ച് നിങ്ങൾ സ്‌ക്രീനിലേക്ക് നോക്കുന്നതെപ്പോൾ എന്ന് മനസ്സിലാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. സ്മാർട് അലേർട്ട്നാം ഫോൺ മേശപ്പുറത്തോ മറ്റോ വച്ച് ദൂരെ എവിടെയങ്കിലും പോയി എന്നിരിക്കട്ടെ, ആ സമയം വരുന്ന മിസ്സ് കോളുകളോ മെസ്സേജ്കളോ നാം അറിയുന്നില്ല. നാം തിരിച്ചു വന്നു ഫോണിൽ നോക്കുന്ന സമയത്ത് നമുക്കതെല്ലാം കാണാൻ സാധിക്കും. പക്ഷെ എസ്3 യിലെ സ്മാർട് അലേർട്ട് ടെക്‌നോളജി മുഖേന, നമ്മുടെ അസാന്നിദ്ധ്യത്തിൽ മിസ്സ് കോളുകളോ മെസ്സേജ്കളോ ഉണ്ടായിരുന്നു എങ്കിൽ നാം ഫോൺ വച്ച പ്രതലത്തിൽ നിന്നും ഫോൺ എടുക്കുന്ന നിമിഷം തന്നെ നമുക്ക് വൈബ്രേഷൻ അലേർട്ട് ലഭിക്കും. ഇതാണ് സ്മാർട് അലേർട്ട് പോപ്പ് അപ്പ് പ്ലേമൈക്രോസോഫ്ട് വിൻഡോസ്‌നെ പോലെയുള്ള ഒരു തരം മൾട്ടി വിൻഡോ ടെക്‌നോളജി ആണ് ഇത്. എല്ലാ അപ്ലിക്കേഷനും ഇത് സപ്പോർട്ട് ചെയ്യില്ല എങ്കിലും ചില സമയത്ത് വളരെ ഉപകരമുള്ള ഒരു ഓപ്ഷൻ ആണ് പോപ്പ് അപ്പ് പ്ലേ. നാം ഇമെയിലോ എസ് എം എസ്സോ ടൈപ്പ് ചെയ്യുന്ന അതെ സമയം തന്നെ ചെറിയ മറ്റൊരു വിൻഡോയിൽ വീഡിയോ കാണാൻ സാധിക്കും എന്നതാണ് പോപ്പ് അപ്പ് പ്ലേ കൊണ്ട് ഉദേശിക്കുന്നത്. ഡയറക്റ്റ് കാൾവളരെയധികം പ്രയോജനമുള്ള ഒരു ഓപ്ഷൻ ആണ് ഡയറക്റ്റ് കാൾ. നിങ്ങൾക്ക് ഒരാളിൽ നിന്നും ഒരു മെസ്സേജ് വന്നു എന്നിരിക്കട്ടെ, അദ്ദേഹവുമായി ഫോണിൽ സംസാരിക്കാൻ മെസ്സേജ് അയച്ച നമ്പറിലേക്ക് തന്നെ തരിച്ചു വിളിക്കാൻ വേണ്ടി മെസ്സേജ് ഓപ്പൺ ചെയ്തു വച്ച അവസ്ഥയിൽ നാം ഫോൺ എടുത്തു നമ്മുടെ ചെവിയിൽ വെയ്ക്കുകയേ വേണ്ടൂ, ഫോൺ അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തിട്ടുണ്ടാവും. ഇതാണ് ഡയറക്റ്റ് കാൾ. ഇൻ കാൾ ഇക്വലൈസർകാൾ ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി ആണ് ഇത്. നമ്മുടെ ശ്രവണ ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ച് വിളിക്കുന്ന ആളുടെ ശംബ്ദം ക്രമീകരിക്കാൻ കഴിയും ഇത് മുഖേന. വയർലെസ് ചാർജിങ്ങ്ഗാലക്സി എസ്3 ക്ക് വയർലെസ് ആയി ബാറ്ററി ചാർജ് ചെയ്യാനുള്ള കഴിവും ഉണ്ട്. ഇതിനു പവർമാറ്റ് എന്ന ഉപകരണം വേറെ വാങ്ങിക്കണം എന്ന് മാത്രം. ഇത് ഫോണിന്റെ കൂടെ വരില്ല. ഗാലക്സി എസ്-3 യുടെ കമ്പനി അവകാശപ്പെടുന്ന മറ്റു സവിശേഷതകൾ.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾSamsung Galaxy S III I9300 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia