സാംസങ് ഗാലക്സി നോട്ട് 9
സാംസങ് ഗാലക്സി നോട്ട് 9 സാംസങ് ഇലക്ട്രോണിക്സ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത് പുറത്തിറക്കിയ സാംസങ് നോട്ട് സീരീസിലുള്ള ആൻഡ്രോയിഡ് ഫാബ്‌ലറ്റ് സ്മാർട്ട് ഫോണാണ്. 2018 ആഗസ്റ്റ് ഒമ്പതിന് സാംസങ് ഗാലക്സി നോട്ട് 8-ന്റെ പിൻമുറക്കാരനായി നോട്ട് 9 അവതരിപ്പിച്ചു.[1][2][3] ചരിത്രംഗാലക്സി നോട്ട് 9 ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ എസ്-പെന്നിന്റേതുൾപ്പെടെ ഏതാനും ചില സവിശേഷതകൾ ചോർന്നിരുന്നു.[4] 2018 ജൂൺ 27ന് സാംസങ് തങ്ങളുടെ അടുത്ത "അൺപാക്ക്ഡ്" ഈവന്റിന്റെ ക്ഷണപത്രിക സ്വർണ്ണനിറത്തിലുള്ള എസ്-പെൻ ചിത്ര സഹിതം അയച്ചു തുടങ്ങി. സവിശേഷതകൾഹാർഡ്വെയർഎസ്-പെൻബ്ലൂട്ടൂത്ത് സൗകര്യത്തോടുകൂടിയാണ് ഇത്തവണ നോട്ട് 9-ന്റെ എസ്-പെൻ പുറത്തിറക്കിയിരിക്കുന്നത്. ഒപ്പം ഗാലറി, ക്യാമറ, മ്യൂസിക് തുടങ്ങിയ ഏതാനും ചില ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സാധിക്കുന്ന പുതിയ സവിശേഷത നോട്ട് 9-ന്റെ എസ്-പെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂട്ടൂത്ത് ഫീച്ചറുകൾക്കായി എസ്-പെന്നിൽ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഫോണിന്റെ അകത്തുനിന്ന് 40 സെക്കന്റ് ചാർജ് ചെയ്താൽ 30 മിനിറ്റോളം ഉപയോഗിക്കാൻ (അല്ലെങ്കിൽ 200 ക്ലിക്കുകൾ) സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.[5] സോഫ്റ്റ്വെയർനോട്ട് 9 ആൻഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ് എക്സ്പീരിയൻസ് 9.5 യൂസർ ഇന്റർഫേസിൽ പുറത്തിറങ്ങുകയും, ഇപ്പോൾ ആൻഡ്രോയിഡ് 10 ഒൺ യു ഐ 2.1 യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നു. ലഭ്യതആഗസ്റ്റ് 20-നാണ് സാംസങ് ഗാലക്സി നോട്ട് 9 ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഒരേസമയം ഇരട്ട സിംകാർഡോ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മെമ്മറി കാർഡും ഇടാവുന്ന ഹൈബ്രിഡ് സിം-സ്ലോട്ടോട് കൂടിയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക. മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, മെറ്റാലിക് കോപ്പർ എന്നീ നിറങ്ങളിൽ ലഭിക്കും. നോട്ട് 9-ന്റെ രണ്ട് വേർഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 6 ജിബി റാമും ഒപ്പം 128 ജിബി ആന്തരിക മെമ്മറിയുള്ള ഒരു വേർഷനും, 8 ജിബി റാമും കൂടെ 512 ജിഗാബൈറ്റ് ആന്തരിക മെമ്മറിയുള്ള മറ്റൊരു വേർഷനുമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുക. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia