ഇറാൻ,ഇറാഖ്,കിഴക്കൻ തുർക്കി എന്നീ പ്രദേശങ്ങളിലെ ഏറ്റവും വലിയ മലനിരകളാണ് സാഗ്രോസ് മലനിരകൾ(
പേർഷ്യൻ:رشته كوه زاگرس, കുർദിഷ്: زنجیرهچیاکانی زاگرۆس; Çiyayên Zagrosê, Lurish: کو یه لی زاگروس, അറബി:جبال زغروس Aramaic: ܛܘܪ ܙܪܓܣ,) .1500 കിലോമിറ്ററാണ് (932മൈൽ) ഈ പർവതനിരയുടെ നീളം.ഇറാന്റെ വടക്ക്-കിഴക്ക് നിന്ന് ആരംഭിച്ച് ഇറാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ചേർന്ന്,പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറ് ഇറാനിയൻ പീഠഭൂമി ,ഹോർമൂസ് ഇടുക്കിൽ വരെയും ഇവ വ്യാപിച്ച് കിടക്കുന്നു[3].സാഗ്രോസ് മലനിരയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഡെന.കുർദുകളുടെ വിശുദ്ധ സ്ഥലമായി ഈ പർവതത്തെ കരുതുന്നു[4].
ഭൂമിശാസ്ത്രം
ഇറാനിയൻ അറേബ്യൻ പീഠഭൂമികളുടെ കൂടിയിടിയുടെ ഫലമായാണ് ഈ പർവതം രൂപപ്പെട്ടത്.ധാരാളം അപരദന പ്രക്രിയകൾ കൊണ്ട് പാറയ്ക്കകത്ത് പെട്രോളിയം രൂപപ്പെടുകയും കുടുങ്ങി കിടക്കുകയും ചെയ്യുന്നതിനാൽ സാഗ്രോസ് പ്രദേശങ്ങളിൽ നിന്ന് ധാരളം ഖനനങ്ങൾ നടക്കുന്നുണ്ട്.പേർഷ്യൻ ഗൾഫ് എണ്ണ ഉല്പാദനത്തിൽ ഒരു പ്രധാന പങ്ക് ഇവിടെ നിന്നാണ്.
പാറകളുടെ സ്വഭാവം
സാഗ്രോസ് മലനിരകളിലേത് സാധാരണ എക്കൽ മണ്ണാണ്.അവിടെ നിന്ന് കുമ്മായങ്ങൾ ഉദ്പാദിപ്പിക്കുന്നു.സാഗ്രോസിലെ ഉയർന്ന പ്രദേശങ്ങളിൽ പലിയോസോയിക് പാറകളാണ്.മലയുടെ പല ഭാഗങ്ങളിലായി മിസോസോീക് റ്റ്രിയസ്സിക്,ജുറാസിക്ക്,നിയോജിനെ പാറകളും കാണപ്പെടുന്നു[5] .
ചരിത്രം
ഏകദേശം 9000ബി.സി മുതൽ തന്നെ സാഗ്രോസ് പർവതത്തിന്റെ താഴെ കൃഷി ചയ്തതിന്റെ അടയാളങ്ങൾ ലഭിച്ചിട്ടുണ്ട്[6].അൻഷാൻ സൂസ എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഇത്തരത്തിൽ ധാരളം തെളിവുകൾ ലഭിച്ചിട്ടുണ്ട്.ജർമോ എന്നോരു പ്രദേശം പുരാവസ്തു കേന്ദ്രമാണ്.ഷാനിദാർൽ നിന്ന് പ്രാചീനമായ നിയാണ്ടർതാൽ മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചിട്ടുണ്ട്.പല മുൻകാല തെളിവുകളിൽ നിന്ന് വൈൻ ഉദ്പാദനം കണ്ടെത്തിയത് സാഗ്രോസ് മലനിരകളിൽ നിന്നാണ്.ഹജ്ജി ഫിരുസ് ടേപെ ഗോഡിൻ ടേപെ എന്നിവരുടെ നിർണ്ണയത്തിൽ 3500നും 5400നും ഇടയിൽ വൈൻ ഇവിടങ്ങളിൽ സംഭരിച്ചിരുന്നു[7].
പ്രാചീന കാലത്ത്,സാഗ്രോസിൽതാമസ്സിച്ചിരുന്ന കസ്സിറ്റെസ്,ഗുതി,അസ്സീറിയൻ,എലമിറ്റെസ് ,മിറ്റാന്നി എന്നിവരെ കാലക്രമത്തിൽ മെസോപൊടോമിയയിൽ താമസിച്ചിരുന്ന സുമ്മേറിയന്മാരും അക്കീഡിയമാരും കീഴടക്കി.ഈ പർവതനിര, ഭൂമിശാസ്ത്രപരമായി സമതലപ്രദേശമായ മെസോപൊടാമിയയും (ഇന്നത്തെ ഇറാഖ്)ഇറാനിയൻ പീഠഭൂമിയും സൃഷ്ടിച്ചു[8].