സാങ്പോ ഗിരികന്ദരം

ടിബറ്റിലെ യാർലുങ് നദി. ഇന്ത്യയിൽ ഇതിന് ബ്രഹ്മപുത്ര എന്നാണ് പേര്.

ലോകത്തിലെ ഏറ്റവും നീളം കൂടിയതും ആഴമേറിയതും ആയ ഗിരികന്ദരം ആണ്‌ സാങ്പോ ഗിരികന്ദരം. ഏകദേശം 150 മൈലോളം നീളമുണ്ട് ഇതിന്‌. സാങ്പോ എന്ന വാക്കിനർത്ഥം ശുദ്ധിവരുത്തുന്നവൻ എന്നാണ്‌. ടിബറ്റിൽ സാങ്പോ എന്ന നദിയിലാണ് ഈ ഗിരികന്ദരം. കൈലാസത്തിൽ‍ നിന്നുത്ഭവിക്കുന്ന ഈ നദി പിന്നിട് ബ്രഹ്മപുത്ര നദിയായിത്തീരുന്നു. നംച്ചാ ബാവാ എന്ന പർവതത്തെ ചുറ്റിയാണീ മലയിടുക്ക് സ്ഥിതി ചെയ്യുന്നത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya