സാനിറ്ററി നാപ്കിൻ![]() യോനിയിലൂടെയുണ്ടാവുന്ന രക്തസ്രാവം വലിച്ചെടുക്കുന്നതിന് ധരിക്കുന്ന അവശോഷണ വസ്തുവാണ് സാനിറ്ററി നാപ്കിൻ (sanitary towel, sanitary pad, menstrual pad). ആർത്തവം, പ്രസവം, ശസ്ത്രക്രിയ, ഗർഭമലസൽ, ഗർഭഛിദ്രം തുടങ്ങിയ മൂലം ഉണ്ടാകുന്ന രക്തസ്രാവം വലിച്ചെടുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ശരീരത്തിന് വെളിയിലായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.എന്നാൽ, ശരീരത്തിനകത്ത് കടത്തിവെച്ച് ഉപയോഗിക്കുന്ന ആർത്തവരക്ത ശേഖരണിയും ഉപയോഗത്തിലുണ്ട്. ചരിത്രം![]() എത്രയോ നൂറ്റാണ്ടുകളായി സ്ത്രീകൾ വിവിധ വസ്തുക്കൾ ഉപയോഗിച്ച് ആർത്തവരക്തം നീക്കം ചെയ്തിരുന്നു[1][2], [1][3]. തുണിക്കഷണങ്ങൾ മടക്കി ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിച്ചിരുന്നതിനാൽ "on the rag" എന്ന പദപ്രയോഗം ആർത്തവകാലത്തെ സൂചിപ്പിക്കുന്നതായി പ്രയോഗത്തിൽ വന്നു എന്ന് കരുതുന്നു. മുറിവേറ്റ സൈനികരിൽ രക്ത വാർച്ച തടയുന്നതിന് വേണ്ടി ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ ആശയത്തോടെയുള്ള കണ്ടെത്തലിൽ നിന്നാണ് ഡിസ്പോസബിൾ നാപ്കിൻ രൂപം കൊണ്ടത്[4] [5]. എന്നാൽ 1888 ലാണ് ഇത് വ്യാവസായികമായി ലഭ്യമായത്. ആദ്യകാലങ്ങളിലെ ഇതിന്റെ വ്യാവസായിക ഉൽപാദകർ ആരോഗ്യരക്ഷാ മേഖലയിലെ ബാൻഡേജ് ഉൽപാദകരായിരുന്നു എന്നത് ഇവയുടെ ഉപയോഗത്തിലെ സാദൃശ്യത്തെ കാണിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു സാമൂഹ്യപ്രവർത്തകനായ അരുണാചലം മുരുഗാനന്ദം ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീര ശുചിത്വ (ആരോഗ്യ) സംരക്ഷണത്തിനായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന ഒരു യന്ത്രം ഉണ്ടാക്കിയിട്ടുണ്ട്[6]. നിർമ്മാണ വസ്തുക്കൾവിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. ഘടന, നിർമ്മാണ വസ്തുക്കളുടെ ലഭ്യത, റീസൈക്കിൾ ചെയ്യുന്നതിനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങൾ ആശ്രയിച്ചാണ് ഓരോ രാജ്യത്തും ഇതിന്റെ നിർമ്മാണം. എന്നാൽ പൊതുവേ, പരുത്തി, പ്ലാസ്റ്റിക്, ബാക്ടീരിയയെ തടയുന്ന രാസപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
അവലംബം
|
Portal di Ensiklopedia Dunia