സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ്
യുവാൾ ഹരാരി എഴുതി 2011ൽ ഹീബ്രുവിൽ പ്രസിദ്ധീകൃതമായ ഒരു പുസ്തകമാണ് സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ്. 2014ൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി.[1][2] നിലവിൽ മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശിലായുഗത്തിലെ മനുഷ്യർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യനിലെത്തിയതെങ്ങനെയെന്ന് വസ്തുതകളുടെ പിൻബലത്തിൽ ഹരാരി അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ. മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ബന്ധങ്ങളുടെ വളർച്ചയും മൃഗങ്ങളെ മെരുക്കാനാരംഭിച്ചതും ഗോത്ര-നാഗരിക സംസ്കാരങ്ങളുടെ ഉയിർപ്പുമെല്ലാം പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.പ്രകൃതിശാസ്ത്രങ്ങൾ, പ്രത്യേകിച്ചും പരിണാമ ബയോളജി നൽകുന്ന ഒരു ചട്ടക്കൂട്ടിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.പുസ്തകത്തിന്റെ സ്വീകരണം മിശ്രിതമായിരുന്നു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള പണ്ഡിതന്മാർ ഈ പുസ്തകം വളരെ സംശയാസ്പദമാണ് കണ്ടത് എങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഈ പുസ്തകം വളരെ ശ്രദ്ധിക്കപ്പെടുകയും,നല്ല അഭിപ്രായം നേടുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia