സാമന്ത സ്മിത്ത്
സാമന്ത റീഡ് സ്മിത്ത് (ജൂൺ 29, 1972 - ഓഗസ്റ്റ് 25, 1985) ഒരു അമേരിക്കൻ സമാധാന പ്രവർത്തകയും മെയ്‌നിലെ മാഞ്ചസ്റ്റർ നഗരത്തിൽ നിന്നുള്ള ബാലനടിയുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അവർ പ്രശസ്തയായി. 1982-ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതുതായി നിയമിതനായ ജനറൽ സെക്രട്ടറി യൂറി ആൻഡ്രോപോവിന് സ്മിത്ത് ഒരു കത്ത് എഴുതുകയും സോവിയറ്റ് യൂണിയൻ സന്ദർശിക്കാനുള്ള ക്ഷണത്തോടുകൂടിയ വ്യക്തിപരമായ മറുപടി അവർ സ്വീകരിക്കുകയും ചെയ്തു. "ഗുഡ്‌വിൽ അംബാസഡർ" എന്ന നിലയിൽ ഇരു രാജ്യങ്ങളിലും സ്മിത്ത് വിപുലമായ മാധ്യമശ്രദ്ധ ആകർഷിച്ചു. അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ അംബാസഡറായി അറിയപ്പെടുന്ന സാമന്ത തുടർന്ന് ജപ്പാനിലെ സമാധാന പ്രവർത്തനങ്ങളിലും പങ്കാളിയായി.[2] അവരുടെ പിതാവ് ആർതറിന്റെ (അക്കാദമിക്) സഹായത്തോടെ സോവിയറ്റ് യൂണിയനിലേക്കുള്ള യാത്ര എന്ന പേരിൽ ഒരു പുസ്തകം എഴുതിയ അവർ അതിലൂടെ അവരുടെ രാജ്യ സന്ദർശനത്തെ വിവരിച്ചു. 1984-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ ഇലക്ഷനിൽ ദി ഡിസ്നി ചാനലിന് വേണ്ടി ഒരു ശിശു-അധിഷ്‌ഠിത സ്‌പെഷ്യൽ അവതാരകയും ലൈം സ്ട്രീറ്റ് എന്ന ടെലിവിഷൻ പരമ്പരയിൽ സഹനടിയായും അഭിനയിച്ചു. 1985 ഓഗസ്റ്റ് 25-ന് 13-ആം വയസ്സിൽ ബാർ ഹാർബർ എയർലൈൻസ് ഫ്ലൈറ്റ് 1808- ൽ സ്മിത്ത് മരിച്ചു. ആ ഫ്ലൈറ്റ് മെയ്നിലെ ഓബർൺ/ലൂയിസ്റ്റൺ മുനിസിപ്പൽ എയർപോർട്ടിലേക്കുള്ള ലാൻറിംഗിൽ റൺവേയ്ക്ക് കുറുകെ തകർന്നുവിണു. അവലംബം
|
Portal di Ensiklopedia Dunia