സാമി യൂസുഫ്
ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് സാമി യൂസുഫ് (ജനനം:ജൂലൈ 1980)[1]. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഗാനങ്ങളാണ് മുഖ്യമായും സാമിയുടെ സംഗീതം.[2] നിരവധി സാമൂഹിക,മാനുഷിക പ്രശ്നങ്ങളും അദ്ദേഹത്തിന്റെ സംഗീതത്തിന് വിഷയമാകാറുണ്ട്. തന്റെ പല വരികൾക്കും വീഡിയോ ഒരുക്കിയ അദ്ദേഹം ഇന്ന് ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട ഒരു വ്യക്തിത്വമാണ്.[3] ദ ഗാർഡിയൻ പറയുന്നത് " ഒരു പക്ഷേ ലോകത്തിൽ ഏറ്റവും പ്രസിദ്ധനായ ബ്രിട്ടീഷ് മുസ്‌ലിമാണ്" അദ്ദേഹം എന്നാണ്.[4] 2006 ൽ ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ഇസ്‌ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം" എന്നായിരുന്നു.[5] ജീവിതരേഖജൂലൈ,1980 ൽ അസറി വംശത്തിൽ പെടുന്ന ഒരു സംഗീത കുടുംബത്തിലാണ് സാമി യൂസുഫിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ പല സംഗീതോപകരണങ്ങളും വായിക്കാൻ പഠിച്ച അദ്ദേഹം ആലാപനത്തിലും ഗാന രചനയിലും അതീവ തല്പരനായിരുന്നു. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക് ഉൾപ്പെടെയുള്ള ലോകപ്രസിദ്ധ സ്ഥാപനങ്ങളിലെ സംഗീതജ്ഞരുടെയും രചയിതാക്കളുടെയും കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. പാശ്ചാത്യ സംഗീതത്തിനു പുറമെ മദ്ധ്യപൂർവേഷ്യൻ സംഗീതത്തിലും നല്ല ധാരണയുണ്ടാക്കി. പാശ്ചാത്യ-പൗരസ്ത്യ സംഗീത പാരമ്പര്യവുമായി ആഴത്തിൽ തന്നെ അദ്ദേഹം പരിചയപ്പെട്ടു. ആൽബങ്ങൾസാമിയുടെ കന്നി ആൽബം 2003 ജൂലൈയിൽ പുറത്തിറങ്ങിയ "അൽ-മുഅല്ലിം" (Al-Mu'allim) ആയിരുന്നു. ഇത് വൻ വിജയമായി. 2005 ൽ പുറത്തിറങ്ങിയ "മൈ ഉമ്മഃ" (My Ummah) ആയിരുന്നു രണ്ടാമത്തെ സംരംഭം. സാമിയുടെ പല ഗാനങ്ങളും വിവിധ ഭാഷകളിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,അറബിക്,പേർഷ്യൻ,തുർക്കി,ഉർദു എന്നിവയാണ് ഇവയിൽ പ്രധാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീത പരിപാടികൾ അവതിരിപ്പിച്ചിട്ടുണ്ട് സാമി. മുസ്ലിം യുവാക്കൾക്കിടയിൽ വളരെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ആൽബങ്ങൾ. 2007 ഇസ്താംബൂളിൽ നടന്ന അദ്ദേഹത്തിന്റെ സംഗീത പരിപാടിയിൽ രണ്ടര ലക്ഷം ജനങ്ങൾ പങ്കെടുക്കുകയുണ്ടായി.[6] ആതുരസേവനംആതുരസേവന രംഗത്തും സജീവമാണ് സാമി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള നിരാലംബരായ ജനങ്ങളെ സഹായിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തുന്നു. രോഗികളും എയ്‌ഡ്സ് ബാധിതരുമായ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ചുള്ള ദൗത്യ സംഘത്തിനുള്ള പിന്തുണയുടെ ഭാഗമായി 2007 ൽ സുഡാനിലെ ഒരു അനാഥാലയം സന്ദർശിക്കുകയുണ്ടായി അദ്ദേഹം. പ്രാദേശിക ആതുരസേവന വിഭാഗവുമായി ബന്ധപ്പെട്ട് സംഭാവന നൽകാനും സമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.[7] അവാർഡ്2009 ജുലൈയിൽ റോയൊഹാംപ്ടൻ സർവകലാശാല സംഗീതം ഉൾപ്പെടെയുള്ള മേഖലകളിൽ അദ്ദേഹത്തിന്റെ അസാധാരണ സംഭാവനകളെ പരിഗണിച്ച് ഓണററി ഡോക്‌ടറേറ്റ് നൽകുകയുണ്ടായി.[8] അവലംബം
|
Portal di Ensiklopedia Dunia