സാമുല്ല ഖാൻ (ഫീൽഡ് ഹോക്കി)
സാമുല്ല ഖാൻ (ഉർദു: سمیع اللہ خان; ജനനം സെപ്റ്റംബർ 6, 1951, ബഹവാൾപൂർ) പാകിസ്താനിൽ നിന്നുള്ള മുൻ ഹോക്കി താരമാണ്. അദ്ദേഹത്തിന്റെ വേഗത കാരണം പറക്കും കുതിര എന്ന വിളിപ്പേരുണ്ട്. അദ്ദേഹം ഒളിമ്പിക് ഗെയിംസിലെ ഒരു മുൻ മുതിർന്ന കളിക്കാരനായിരുന്നു. [1][2] ജീവിതം1970 കളിലും 1980 കളിലും ഇദ്ദേഹം ജന്മനാടായ ഒരു ഇടതു വിങർ ആയി കളിച്ചു.[2] 1976 -ൽ മോൺട്രിയലിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ പാകിസ്താന് വെങ്കല മെഡൽ നേടികൊടുത്തു.1978- ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലും 1982- ൽ ഇന്ത്യയിലും സ്വർണം നേടിയിരുന്നു.1982 ൽ മുംബൈ ലോകകപ്പ് നേടിയ പാകിസ്താൻ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. അതേ വർഷം ഏഷ്യൻ ഗെയിംസിൽ ടീമിന്റെ ക്യാപ്റ്റൻ ആയി ഇന്ത്യയെ 7-1 ന് പരാജയപ്പെടുത്തി. വളരെ അപൂർവ്വമായ വേഗതയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ബോൾ നിയന്ത്രണം ഹോക്കിയിൽ കാണാവുന്ന അപൂർവമായ സവിശേഷതയാണ്. അവാർഡും അംഗീകാരവും
അവലംബം
|
Portal di Ensiklopedia Dunia