സാമുവൽ ടോളൻസ്കി
ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനാണ് സാമുവൽ ടോളൻസ്കി. ജീവിതരേഖ1907 നവംബർ 17-ന് ഇംഗ്ലണ്ടിൽ ജനിച്ചു. റഥർഫോർഡ്, കിങ്സ്, ഇംപീരിയൽ എന്നീ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം പി.എച്ച്.ഡി., ഡി.എസ്.സി. ബിരുദങ്ങൾ നേടി. എഫ്. പാഷൻ, എ. ഫൗളർ, ലോറൻസ് ബ്രാഗ് എന്നീ പ്രസിദ്ധ ശാസ്ത്രജ്ഞരോടൊത്ത് വർണരാജി പഠന (spectroscopy) രംഗത്തു നിരവധി ഗവേഷണങ്ങൾ നടത്തി. വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തുകൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂർണം (magnetic), ചതുർധ്രുവ ആഘൂർണങ്ങൾ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ടോളൻസ്കിക്കു കഴിഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് അറ്റോമിക് എനർജി കമ്മിഷന്റെ നിർദ്ദേശപ്രകാരം യുറേനിയം- 235-ന്റെ ന്യൂക്ലിയർ ചക്രണമൂല്യം ഏതാണ്ടു കൃത്യമായിത്തന്നെ ഇദ്ദേഹം തിട്ടപ്പെടുത്തി. ഇതിനായി മൾട്ടിപ്പിൾ ബീം ഇന്റർഫെറോമെട്രി എന്ന സാങ്കേതികവിദ്യയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രിസ്റ്റലുകളെക്കുറിച്ചു പൊതുവേയും ഡയമണ്ട് ക്രിസ്റ്റലുകളെപ്പറ്റി പ്രത്യേകമായും ഇദ്ദേഹം ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ, ലണ്ടൻ എന്നീ സർവകലാശാലകളിൽ ടോളൻസ്കി ദീർഘകാലം സേവനമനുഷ്ഠിച്ചു. 1952-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1973 മാർച്ച് 4-ന് ലണ്ടനിൽ ഇദ്ദേഹം നിര്യാതനായി. പുരസ്കാരങ്ങൾ
ചില കൃതികൾ
|
Portal di Ensiklopedia Dunia