സാമുവൽ ബോട്സ്ഫോഡ് ബക്‌ലി
ബക്‌ലി യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്കൻ സംസ്ഥാനങ്ങളിലെ സസ്യങ്ങളെപ്പറ്റി പഠിക്കുകയും പല പുതിയ സ്പീഷീസുകളെ അവിടെ കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പുതിയ സ്പീഷീസിന് ബക്ലെയൽ എന്നു പേരിട്ടിട്ടുണ്ട്. ബക്‌ലി (1860–61)റ്റെക്സാസ് സംസ്ഥാനത്തിന്റെ സംസ്ഥാന ജിയോളജിസ്റ്റ് ആയിരുന്നു. അദ്ദേഹം, നോർത്ത് കരോലിനയിലെ ബക്‌ലി പർവ്വതത്തിന്റെ ഉയരവും മറ്റനേകം പർവ്വതങ്ങളുടെ കൊടുമുറ്റികളുറ്റെ ഉയരവും കൃത്യമായി കണക്കാക്കി. അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ആ കൊടുമുടിക്ക് ബക്‌ലി കൊടുമുടി എന്ന പേർ ലഭിച്ചത്. യു. എസിലെ മരങ്ങളെപ്പറ്റിയും കുറ്റിച്ചെടികളെപ്പറ്റിയും അനേകം ഗവേഷണപ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. References
{US-scientist-stub}} |
Portal di Ensiklopedia Dunia