ഒരു അമേരിക്കൻ നടിയായ, സൂസന്ന എസ്. ഡ്രോബ്‍ഞ്ചാക്കോവിക്[1] (ജനനം : മെയ് 17, 1973),[2][3] അവരുടെ അരങ്ങിലെ പേരായ സാഷാ അലക്സാണ്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. "ഡോവ്സൺസ് ക്രീക്ക്" എന്ന ചിത്രത്തിലെ ഗ്രെച്ചെൻ വിറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പിന്നീട് "യെസ് മാൻ" (2008) "ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻടു യു" (2009) എന്നീ സിനിമകളിൽ അഭിനയിച്ചു. സാഷാ അലക്സാണ്ടർ കൈറ്റ്ലിൻ ടോഡ് എന്ന കഥാപാത്രത്തെ NCIS എന്ന പരമ്പരിയിലെ രണ്ടു ഘട്ടങ്ങളിൽ അവതരിപ്പിച്ചിരുന്നു. ജൂലൈ 2010 മുതൽ സെപ്റ്റംബർ 2016 വരെയുള്ള കാലത്ത് സാഷാ അലക്സാണ്ടർ TNT പരമ്പരയായ "റിസോലി & ഐൽസ്" ൽ മൌറാ ഐസിൽസ് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
ആദ്യകാലം
സെർബിയൻ വംശജയായ[4] സാഷാ അലക്സാണ്ടർ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസിൽ സൂസന്ന ഡ്രോബ്‍ഞ്ചാക്കോവിക് എന്ന പേരിലാണ് ജനിച്ചത്.[5] ഏഴാം ക്ലാസിൽ സ്കൂൾ നാടക നിർമ്മാണങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഒരു ഐസ് സ്കേറ്റർ കൂടിയായിരുന്ന അവർ പക്ഷേ കാൽമുട്ടിന് പരിക്കേറ്റതിനാൽ ഈ അഭ്യാസത്തോട് വിടപറഞ്ഞു. ഹൈസ്കൂളിലൂടെയും കോളേജിലൂടെയും അവർ അഭിനയം തുടരുകയും സമ്മർ സ്റ്റോക്ക്, ഷേക്സ്പിയർ ഫെസ്റ്റിവലുകളിൽ അഭിനയ്ക്കുന്നതിന് തുടർന്ന് ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയി. സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാ-ടെലിവിഷനിൽ നിന്ന് ബിരുദം നേടിയി അവർ, അവിടെ കപ്പ ആൽഫ തെറ്റ എന്ന സൊറോറിറ്റി അംഗമായിരുന്നു.[6][7]